Kottayam

കുമളിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

കുമളിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം.ഇടുക്കി കുമളിയില്‍ ഇന്ന് പുലര്‍ച്ച 5 മണി ഓടെയായിരുന്നു അപകടം.അണക്കര സ്വദേശി കളങ്ങരയിൽ ഏബ്രാഹാമാണ് (തങ്കച്ചൻ -50) മരിച്ചത്.സഞ്ചരിച്ചിരുന്ന ബൈക്ക് തീ പിടിച്ചെന്ന് മനസിലായ ഉടൻ തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാർഥം ഓടുന്നതിടെയാണ് തീ ശരീരത്തിൽ മുഴുവൻ പടർന്നത്.

റോഡിൽ പൂർണമായും കത്തി നശിച്ച നിലയിൽ ബൈക്കും കണ്ടെത്തി.സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കിൽ ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം.അണക്കര ഏഴാംമൈലിലെ ഇറക്കത്തിൽവെച്ച് ബൈക്കിന് തീ പിടിച്ചത്.പുലർച്ചെ തിരക്കൊഴിഞ്ഞ സമയമായതിനാൽ വൈകിയാണ് സമീപവാസികൾ പോലും അപകടവിവരം അറിഞ്ഞത്.കുമളി പോലിസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top