Kerala

തോമസ് ഐസക്കിൻ്റെ നിലപാട് പ്രതിഷേധാർഹം : കത്തോലിക്കാ കോൺഗ്രസ്

പാലാ : പൂഞ്ഞാർ പള്ളിയിൽ ആരാധനാ സമയത്ത് വൈദികന് നേരേ നടന്ന അക്രമണത്തെ നിസാരവൽക്കരിച്ചും സൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം. നേതാവും പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയുമായ തോമസ് ഐസക്കിൻ്റെ നിലപാട് പ്രതിഷേധാർഹമാണന്ന് കത്തോലിക്കാ കോൺഗ്രസ് നേതൃസമ്മേളനം.

സംഭവ ദിവസം വിശ്വാസികളും കത്തോലിക്കാകോൺഗ്രസ് ഉൾപ്പടയുള്ള സഭയയുടെ ഔദ്യോഗിക സംഘടനകളും ജനാധിപത്യരീതിയിൽ നടത്തിയ പ്രതിഷേധത്തെ അക്രമണത്തിനുള്ള നീക്കമായി ചിത്രീകരിച്ചത് അങ്ങേയറ്റം അപലനീയമാണ്.
മതേതരത്വവും മത സൗഹാർദ്ദവും പുലരേണ്ട സമൂഹത്തിൽ സംഘടിത വോട്ട് ബാങ്കുകൾക്ക് മുൻപിൽ കീഴടങ്ങുന്നത് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും.

മുഖ്യമന്ത്രി തെമ്മാടിത്തരം എന്ന വിശേഷിപ്പിച്ച സംഭവത്തെ പ്രദ്ദേശികമായി വെള്ളപൂശാൻ അതേ പാർട്ടിയിലെ നേതാക്കൾ നടത്തുന്ന ശ്രമം ഇരട്ടത്താപ്പാണ്. തെറ്റുകൾ നിസ്സാരവൽക്കരിച്ച് കുറ്റവാളികളെ സംരക്ഷിക്കുന്നു എന്ന സന്ദേശം സമൂഹത്തിന് നൽകുന്നത് ആശങ്കാജനകമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടാനും അക്രമ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും മാതൃകാപരായ നിലപാടുകൾ സ്വീകരിക്കാൻ പൊതുപ്രവർത്തകർ തയ്യാറാക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് നേതൃസമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ രൂപത പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ വെ. റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ , ജോൺസൺ, സാജു അലക്സ്, ജോയി കണിപറമ്പിൽ , സാബു പൂണ്ടികുളം, ആൻസമ്മ സാബു, സി. എം ജോർജ് , ഫ്രാൻസിസ് കരിമ്പനി, പയസ്സ് കവളമാക്കൽ, ബേബി ആലുങ്കൽ, സണ്ണി മാന്തറ, ജോൺസൺ ചെറുവള്ളി , ജോസ് ജോസഫ് മലയിൽ, സിന്ധു ജയബു, എഡ്വവിൻ പാമ്പാറ,ടോമി പുളിക്കൽ, ജോർജ് തൊടുവനാൽ സാൻ്റോ പുല്ലാട്ട്, ജോഷി പള്ളിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top