Kottayam

കേരള കോൺഗ്രസ് (എം) എന്നാൽ കേരള കോൺഗ്രസ് മാർക്സിസ്റ്റ് എന്നാണ് :അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

 

കോട്ടയം: കേരള കോൺഗ്രസ് എന്ന് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ഒരേ ഒരു പാർട്ടി ഞങ്ങളുടെ കേരള കോൺഗ്രസ് ആണ് .അപ്പുറത്ത് നിൽക്കുന്നത് കേരള കോൺഗ്രസ് (എം) അഥവാ കേരള കോൺഗ്രസ് മാർക്സിസ്റ്റ് ആണെന്ന് യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അഡ്വ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .

കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യു ഡി എഫ് കോട്ടയം നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിൻ്റെ ദുർഭരണം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഈ പാർലമെൻ്റ് തിരഞ്ഞെടുപ്പ് .പണത്തിൻ്റെ ധൂർത്തും അധികാരത്തിൻ്റെ അഹന്തയുമാണ് സർക്കാരിൻ്റെ മുഖമുദ്ര. ജനങ്ങൾ റേഷൻ കിട്ടാതെ വലയുന്നു. സൗജന്യ ചികിത്സ നിർത്തിവെച്ചു. നെല്ലിന് അടിസ്ഥാന വില കിട്ടാതെ കർഷകർ വലയുകയാണ്.

ഈ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി വിജയിക്കും എന്നത് സമൂഹത്തിൻ്റെ പൊതു ചിന്താധാരയായി മാറിയിട്ടുണ്ട്.

ഒരു നേതാവ് ഒരിക്കലും സ്വന്തം മാജിക് കൊണ്ട് വിജയിക്കില്ല. പ്രവർത്തകരുടെ മെയ്യും മനവും മറന്നുള്ള പ്രവർത്തനങ്ങളാണ് വിജയിയെ സൃഷ്ടിക്കുന്നത്.

മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയ സിദ്ധാർത്ഥൻ എന്ന വിദ്യാർഥിക്ക് സംഭവിച്ച ദാരുണ സംഭവം ആരും മറന്നിട്ടില്ല. പ്രതികൾ ആരാണെന്ന് കേരള ജനതയ്ക്ക് അറിയാം അവരെ താലത്തിൽ എന്ന വണ്ണമാണ് ഭരിക്കുന്നവർ കൊണ്ടു നടക്കുന്നത്.

രാഹുൽ ഗാന്ധിയെ ശക്തമായി വിമർശിക്കുന്ന പിണറായി വിജയൻ മോദിയെ കുറിച്ച് പറയുമ്പോൾ എത്ര മാർദ്ദവമായിട്ടാണ് സംസാരിക്കുന്നത്. ഇതിൽ നിന്നും അവർ തമ്മിലുള്ള ബാന്ധവത്തെപ്പറ്റി വ്യക്തമാകുന്നതാ ണെന്നും എം എൽ എ പറഞ്ഞു.കെ പി എസ് മേനോൻ ഹാളിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.

ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, മുൻ എം.പി പി.സി തോമസ്, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, കെ പി സി സി ജനറൽ സെക്രട്ടറി പി. എ സലീം, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ്, ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ്, കെ പി സി സി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി,യുഡിഎഫ് ജില്ലാ ഭാരവാഹികളായ ,സജി മഞ്ഞക്കടമ്പൻ ,ടോമി കല്ലാനി, ഫിൽസൺ മാത്യൂസ് ,അസീസ്‌ ബഡായി, ഡി സി സി ഭാരവാഹികളായ മോഹൻ കെ.നായർ, അഡ്വ.സിബി ചേനപ്പാടി, യു.ഡി ജോസഫ്, സണ്ണി കാഞ്ഞിരം, യൂജിൻ തോമസ്, ബ്ലോക്ക് പ്രസിഡണ്ടുമാരായ സിബി ജോൺ,എൻ ജയചന്ദ്രൻ ,എസ് രാജീവ്, നിയോജക മണ്ഡലം പ്രസിഡണ്ട് എബി പൊന്നാട്ട്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോയി ചെട്ടിശ്ശേരി,മുസ്ലീം ലീഗ് നേതാക്കളായ അസീസ് കുമാരാനെല്ലൂർ, ഫറൂഖ് പാലപ്പറമ്പിൽ, ടി.സി അരുൺ, ,അഡ്വ.ജോയി എബ്രഹാം, ടോമി വേദഗിരി, മദൻലാൽ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top