Kerala

നാല്പതാം വെള്ളി ആചരണത്തിൻ്റെ ഭാഗമായി കൂവപ്പള്ളി കുരിശുമല കയറ്റത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

 

കാഞ്ഞിരപ്പള്ളി : നോമ്പിലെ വെള്ളിയാഴ്ചകളിലും പുതുഞായറാഴ്ചകളിലും ബഹുസഹസ്രം തീർത്ഥാടകരെ ആകർഷിച്ചുകൊണ്ടിരിക്കുന്ന പുണ്യ പുരാതന തീർത്ഥാടന കേന്ദ്രമായ കൂവപ്പള്ളി കുരിശുമലയിൽ, ഈ വർഷത്തെ 40–ാം വെള്ളി ആചരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നോമ്പുകാലത്ത് വിശ്വാസ തീവ്രതയിൽ വെള്ളിയാഴ്ചകളിലും പുതു ഞായറാഴ്ചകളിലും, മദ്ധ്യതിരുവിതാംകൂറിലെ മലയാറ്റൂർ മല എന്ന് വിശേഷിപ്പിച്ചിരുന്ന കൂവപ്പള്ളി കുരിശുമലയിലേക്കു തീർഥാടകരെത്തി തുടങ്ങും. 40–ാം വെള്ളി ആചരണത്തിനു ആയിരക്കണക്കിന് വിശ്വാസികളാണു പുരാതന തീർഥാടന കേന്ദ്രമായ കൂവപ്പള്ളി കുരിശുമലയിലേക്ക് എത്തുന്നത്.

ഭാരത അപ്പസ്തോലൻ വിശുദ്ധ തോമശ്ലീഹായുടെ പ്രവർത്തന മേഖലയായിരുന്നു നിലയ്ക്കൽ പ്രദേശം. കാഞ്ഞിരപ്പള്ളിയിലെ പ്രബുദ്ധരായ പൂർവ്വ ക്രൈസ്തവർ തങ്ങളുടെ ജന്മഭൂമിയായ നിലയ്ക്കൽ പ്രദേശവും, 14-ാം മാണ്ടിൽ നാമവശേഷമായ പള്ളിയുടെ അവശിഷ്ടങ്ങളും കുരിശും സന്ദർശിക്കുക പതിവായിരുന്നു. പ്രാചിനമായ നിലയ്ക്കലെ കുരിശിൽ ഗ്രീക്ക് ഭാഷയിൽ ക്രിസ്തു’ എന്ന് അർത്ഥം വരുന്ന XRI എന്ന അക്ഷരങ്ങൾ രേഖപെടുത്തിയിരുന്നു. കുരിശിലെ ഈ അക്ഷരങ്ങൾ ഉൾകൊള്ളുന്ന ക്ലാവർ രൂപത്തിലുള ഒരു ഭാഗം അവർ അടർത്തിയെടുത്ത് 1916-ൽ കുവപള്ളി മലമുകളിൽ കുരിശിനടുത്ത് സ്ഥാപിക്കുകയുണ്ടായി. 1920-ൽ മലുകളിലെ മരകുരിശ് മാറ്റി പകരം മനോഹരമായ കൽകുരിശ് സ്ഥാപിക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളി നിവാസികളുടെ ജന്മസ്ഥലമായ നിലയ്ക്കലുമായി കൂവപ്പള്ളി കുരിശുമലയ്ക്ക് അഭേദ്യമായ ബന്ധമുണ്ട് ഭക്തജനങ്ങളുടെ കാര്യ സാദ്ധ്യങ്ങൾക്കായിനേർച്ച കാഴ്‌ചകൾ അനുഷ്ഠിച്ചു വരുന്നു. കല്ല് ചുമന്ന് മല കയറുക, പൊരി നേർച്ച, പാളയും തൈരും, കുരുമുളക് നേർച്ച തലവേദന സംബന്ധിച്ച് അസ്വസ്ഥകൾ ഉള്ളവർ മല അടിവാരത്തുനിന്ന് കലത്തിൽ വെള്ളം ചുമന്ന് മലമുകളിൽ എത്തിക്കുക എന്നീ നേർച്ചകൾ പണ്ടുമുതലേ അനുഷ്‌ടിച്ച് രോഗശാന്തിയും കാര്യസാദ്ധ്യതയും തേടി വരുന്നു.1963-ൽ കൂവപ്പള്ളി മല ഒരു കുരിശു യായി പ്രഖ്യാപിക്കപ്പെട്ടു. അക്കാലം മുതൽ നോമ്പിലെ വെള്ളിയാഴുകളിൽ മലകയറ്റവും പുതുഞായറാഴ്‌ചകളിൽ കുരുശു മലയിൽ ആഘോഷ പൂർവ്വകമായ ദിവ്യബലി അർപ്പിക്കുവാനും ആരംഭിച്ചു. 1940-ൽ കുരിശുമലയിലേയ്ക്ക് കുരിശിന്റെ വഴി അടിവാരത്തു നിന്നും നടത്തുന്നതിന് 14 കുരിശുകളും സ്ഥാപിക്കപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top