Kottayam

മരിയസദനം പോലെ മനോവൈകല്യം ഉള്ളവരേയും അനാഥരെയും സംരക്ഷിക്കുന്ന മഹത്തായ സ്ഥാപനങ്ങൾ ത്യാഗപൂർവ്വം നടത്തുന്ന സുമനസ്സുകൾക്ക് സർക്കാർ കൈത്താങ്ങാവണം :എം ജി ശേഖരൻ

മരിയസദനം പോലെ മനോവൈകല്യം ഉള്ളവരേയും അനാഥരെയും സംരക്ഷിക്കുന്ന മഹത്തായ സ്ഥാപനങ്ങൾ ത്യാഗപൂർവ്വം നടത്തുന്ന സുമനസ്സുകൾക്ക് സർക്കാർ കൈത്താങ്ങാവുക.

കോട്ടയം: മനുഷ്യ സ്നേഹവും സംസ്കാരവും ഉള്ളവരാണ് മലയാളികൾ എന്ന് നാം സ്വയം അഹങ്കരിക്കുമ്പോഴും നാം നമ്മുടെ ചുറ്റിലേക്കും കണ്ണു തുറന്നിരിക്കുന്നവരെങ്കിലും ഒട്ടേറെ ദയനീയ യാഥാർത്ഥ്യങ്ങൾ നമ്മൾ കാണുന്നില്ല എന്നതാണ് സത്യം ജീവിതവഴിയിൽ പല സാഹചര്യങ്ങൾ മൂലം മനോനില തെറ്റുന്നവരും മദ്യമയക്കുമരുന്നുകൾക്ക് അടിമപ്പെടുന്നവരും ഒറ്റപ്പെടുന്നവരും അനാഥരാവുന്നവരും പ്രായവ്യത്യാസങ്ങളോ ആൺ പെൺ വ്യത്യാസങ്ങളോ ഇല്ലാതെ ആയിരക്കണക്കിന് മനുഷ്യസഹോദരങ്ങൾ ഉണ്ട് കേരളത്തിൽ തന്നെ!

സാധാരണ കുടുംബങ്ങൾക്ക് ഇത്തരം സഹോദരങ്ങളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക പരാധീനതയും സൗകര്യങ്ങളും ഒക്കെ തടസ്സങ്ങൾ വരുത്തുന്നുണ്ട്. താൽക്കാലികം ആയിട്ടാണെങ്കിലും ഇത്തരത്തിൽ തലച്ചോറിൽ ഉണ്ടാകുന്ന പ്രതിഭാസങ്ങൾ മൂലം മനോനില തെറ്റുന്നവരെ കൃത്യമായി പരിചരണവും ചികിത്സയും സംരക്ഷണവും നൽകി പൊതു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സമൂഹത്തെ കൊണ്ട് അംഗീകരിപ്പിക്കുന്നതിനും വേണ്ടത്ര കർമ്മ പദ്ധതികൾ നമുക്കിന്ന് ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരത്തിൽ പെടുന്ന ഓരോ വ്യക്തികളെയും തുടക്കം മുതൽ കൃത്യമായി വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിനും അനാഥരല്ല അവരെന്ന അവബോധവും ആത്മവിശ്വാസവും അവർക്ക് നൽകി മനോനില വീണ്ടെടുത്തു പുനരധിവസിപ്പിക്കാൻ കുടുംബാംഗങ്ങളെ ബോധവൽക്കരിച്ച് പരുവപ്പെടുത്തി ക്ഷമയോടെയും മനുഷ്യത്വത്തോടെയും പെരുമാറി സ്നേഹം നൽകി മുന്നോട്ടു നയിക്കാനും നമുക്ക് കഴിയേണ്ടതുണ്ട് നാളെ നമുക്കാർക്കും ഈ അവസ്ഥ ഉണ്ടാകാം ഗൗരവം നാം തിരിച്ചറിയണം.

ദൈവത്തിന്റെ ആൾരൂപമായി പാലായിൽ പ്രവർത്തിക്കുന്ന മരിയസദനം ഡയറക്ടറും സ്ഥാപകനുമായ മഹത് വ്യക്തിത്വമായി എനിക്ക് തോന്നിയ സന്തോഷിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിന്റെ 26)മത് വാർഷികയോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ജാതി മത പ്രദേശ ഭാഷ പ്രായവ്യത്യാസങ്ങൾക്ക് എല്ലാം അതീതമായി 100 കണക്കിന് മനുഷ്യരെ സംരക്ഷിക്കുന്ന മരിയസദനം എന്ന മഹത്തായ സ്ഥാപനത്തിന്റെ വാർഷികം.
ആ മഹത് ചടങ്ങിൽ സമൂഹത്തിലെ വിവിധ മേഖലകളിലെ ജസ്റ്റിസ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ആത്മീയ നേതൃത്വം ഡോക്ടേഴ്സ് ജനപ്രതിനിധികൾ അഭ്യുദയകാംക്ഷികൾ ഉൾപ്പെടെ അതുല്യ വ്യക്തിത്വങ്ങൾ അവിടെ പങ്കെടുത്ത് വിലപ്പെട്ട പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി ഈ പാവപ്പെട്ട നിസ്സഹായരായ മനുഷ്യർക്ക് കൈത്താങ്ങാകാൻ എത്രയോ ഉന്നതർ അടക്കം ശ്രദ്ധിക്കുന്നുവെന്ന് എനിക്ക് നന്നായി മനസ്സിലായി. എന്നാലും ഇത്തരം സ്ഥാപനങ്ങൾ എങ്ങിനെ ദിവസങ്ങൾ തള്ളിനീക്കും എന്ന ഭയാനകമായ സത്യം എന്റെ മനസ്സിനെ ആകുലപ്പെടുത്തി. ആർക്കും വേണ്ട ആരും ഉത്തരവാദികളില്ല എന്ന തരത്തിൽ കുടുംബാംഗങ്ങളും സമൂഹവും തള്ളിക്കളയുന്ന ഈ മനുഷ്യസഹോദരങ്ങളെ നാം എങ്ങനെ കാണണം ആ അർത്ഥത്തിൽ നാം കാണുന്നുണ്ടോ അവരും നമ്മളെ പോലെ സമചിത്തതയോടെ ജീവിക്കേണ്ടവരല്ലെ.

കേരളത്തിൽ മരിയസദനവും ഗാന്ധിഭവനും പോലെ പുണ്യം ചെയ്യുന്ന വ്യക്തിത്വങ്ങളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പൂർണമായി എല്ലാതരത്തിലും സഹായിക്കാൻ സംസ്ഥാന ഗവൺമെന്റ് തന്നെ മുൻകൈയെടുത്ത് ആരോഗ്യവകുപ്പ് ഭക്ഷ്യവകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ മൂന്ന് വിഭാഗങ്ങളും ചേർന്ന് അന്തേവാസികൾക്ക് താമസിക്കുവാൻ സൗകര്യമുള്ള കെട്ടിടങ്ങൾ അടക്കം ഒരുക്കിക്കൊടുത്ത് സ്ഥാപന നടത്തിപ്പുകാർക്ക് ആത്മവിശ്വാസവും പിന്തുണയും നിയമപരിരക്ഷയും ആവശ്യമായ പ്രവർത്തന മൂലധനവും അനുവദിച്ചുകൊടുത്ത് ഒരു ധാർമികമായ ബാധ്യത ഏറ്റെടുത്ത് നിറവേറ്റാനുള്ള ചർച്ചകളും കർമ്മ പദ്ധതികളും തയ്യാറാക്കി അടിയന്തരമായി ഇടപെടണമെന്ന് ബന്ധപ്പെട്ട അധികാരികളോട് എല്ലാം വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്.

കൃത്രിമമായി സർക്കാർ മെഡലുകൾ വാരിക്കൂട്ടുന്നവർ നാട്ടിലാകെ കാണാം എന്റെ അഭിപ്രായത്തിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ഉയർന്ന മൂല്യങ്ങൾ ഉള്ള അവാർഡുകളും ആദരവും നൽകേണ്ടത് മര്യാസനം സന്തോഷിനെ പോലുള്ള പുണ്യം ചെയ്യുന്ന വ്യക്തികൾക്കാണെന്ന് കൂടി ഓർമപ്പെടുത്താൻ ഈ അവസരം വിനിയോഗിക്കുന്നു നൂറുകണക്കിന് അന്തേവാസികളുള്ള മര്യാസദനം എന്ന സ്ഥാപനത്തിന് ദൈനംദിന പ്രവർത്തനങ്ങളുടെ സാമ്പത്തിക ബാധ്യത നമുക്ക് ചിന്തിക്കാൻ കഴിയില്ല ആർക്കും താങ്ങാനും കഴിയില്ല മലയാളി സഹോദരങ്ങൾ ലോകം മുഴുവൻ പോയി ജോലി ചെയ്യുന്നുണ്ട് അവരുടെ എല്ലാവരുടെയും ഒരു കൈത്താങ്ങും കേരളത്തിൽ ജീവിക്കുന്ന നാം ഓരോരുത്തരും നാം അതിൽ ഇതുവരെ അന്തേവാസികൾ ആയില്ലല്ലോ എന്ന ഗൗരവമുള്ള ഓർമ്മയോടെ നമ്മളാൽ കഴിയുന്ന ഓരോ പങ്കും ആ സ്ഥാപനത്തിന് നൽകി നിലനിർത്തേണ്ടത് നമ്മുടെ നാടിന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. എല്ലാവരും ഈ സ്ഥാപനത്തെ മനസ്സിലാക്കി പരമാവധി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

എം ജി ശേഖരൻ

സിപിഐ ഈരാറ്റുപേട്ട

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top