Kottayam

ദേശീയ കക്ഷികൾക്ക് മിണ്ടാട്ടം മുട്ടിയേടത്ത് നിർഭയത്വത്തോടെ ട്വന്റി 20 പ്രകടന പത്രിക ;മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കും

കൊച്ചി:കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മിണ്ടാട്ടം മുട്ടിയ മുല്ലപ്പെരിയാർ പ്രശ്നത്തിൽ നിര്ഭയത്വത്തോടെ ട്വന്റി 20.മുല്ലപ്പെരിയാർ ഉൾപ്പെടുന്ന ഇടുക്കി ജില്ല തമിഴ്‌നാടിനോട് ചേർക്കണമെന്ന് വരെ തമിഴ് സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ ഒരു അക്ഷരവും ഉരിയാടാതെ ദേശീയ കക്ഷികൾ ഇന്നും മുല്ലപെരിയാർ പ്രശ്നത്തിൽ മൗനം അവലംബിക്കുകയാണ് .ബിജെപി;കോൺഗ്രസ് ;സിപിഎം ;എൻ സി പി ;സിപിഐ തുടങ്ങിയ കേരളത്തിൽ വേരോട്ടമുള്ള രഷ്ട്രീയ കക്ഷികൾ പോലും തമിഴ്  സംഘടനകളുടെ ഇടുക്കി ജില്ല തമിഴ്നാടിനു അവകാശപ്പെട്ടത് എന്ന മുദ്രാവാക്യത്തിനെതിരെ യാതൊരു അക്ഷരവും ഉരിയാടിയിട്ടില്ല . ഈ ഗുരുതര പ്രശ്നത്തിലാണ് ട്വന്റി 20 പുതിയ അണക്കെട്ട് എന്ന ധീരമായ നിലപാടുകളോടെ  പ്രകടന പത്രിക പുറത്തിറക്കിയത്.

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികള്‍ പലതരം വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്കായി നല്‍കുന്നത്. ഇതില്‍ ശ്രദ്ധേയമായതാണ് കേരളത്തില്‍ ട്വന്റി 20 നല്‍കുന്ന വാഗ്ദാനം.കഴിഞ്ഞ ദിവസം ട്വിന്റി 20 പ്രകടനപത്രിക പുറത്തിറക്കിയിരുന്നു.’മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കും, കടലാക്രമണം നേരിടുന്നതിന്റെ ഭാഗമായി തീരപ്രദേശത്ത് 250 കിലോമീറ്റർ ദൂരത്തില്‍ കടല്‍ഭിത്തി നിർമിക്കും, വന്യജീവി ശല്യമുള്ള ആയിരം ഇടങ്ങളില്‍ വേലി കെട്ടും’ തുടങ്ങി വലിയ പദ്ധതികളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതുകൂടാതെ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകള്‍ വഴി പാതിവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. 60 വയസ് കഴിഞ്ഞവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ നല്‍കും. മരുന്നുകളുടെ വില 50% വരെ കുറയ്ക്കുമെന്നും വാഗ്ദാനങ്ങളിൽ പറയുന്നു.

ഗതികേട് കൊണ്ട് പിറന്നനാട് വിട്ടുപോകേണ്ടി വന്ന മലയാളികള്‍ക്ക് തിരിച്ച്‌ കേരളത്തിലേക്ക് വരാനുള്ള സാഹചര്യം ഒരുക്കും. അധിക ചിലവും ധൂർത്തും കുറയ്ക്കുന്നതിനായി മന്ത്രിമാരുടെ എണ്ണം 21ല്‍ നിന്നും 11 ആയി കുറയ്ക്കും. ഒരു സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം അഞ്ചുവർഷത്തിലൊരിക്കല്‍ അതാതുജില്ലകളില്‍ മാത്രമായി നിജപ്പെടുത്തുമെന്നും വാഗ്ദാനങ്ങളിലുണ്ട്.

ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലാണ് ട്വന്റി20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.അഡ്വ. ചാർളി പോള്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും അഡ്വ. ആന്റണി ജൂഡി എറണാകുളം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top