Kerala

മൂന്നാറിലെ റിസോർട്ടിലെ മുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: റിസോർട്ടിലെ മുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജ്യോതിയെയാണ്(30) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നംഗ കുടുംബം മൂന്നാറിലെത്തിയത്. കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാറിലെ ഒരു സ്വകാര്യ റിസോർട്ടിലാണ് കുടുംബം മുറിയെടുത്ത് താമസിച്ചിരുന്നത്.

ഇന്ന് പുറത്തുപോയി വന്നതിന് ശേഷം ഭർത്താവ് കുളിക്കാൻ പോയ സമയത്തായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.ഭർത്താവ് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതരായിരുന്നു പോലീസിനെ വിവരമറിയിച്ചത്.

സംഭവ സ്ഥലത്തെത്തിയ പോലീസ് പരിശോധനകൾ നടത്തി. സംഭവ സമയത്ത് ഇവരുടെ രണ്ടുവയസുള്ള മകനും മുറിയിൽ ഉണ്ടായിരുന്നു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top