Kerala

യു ഡി എഫിനെ വഞ്ചിച്ച് മറുകണ്ടം ചാടിയവർക്കുള്ള മറുപടിയാവണം ഈ പാർലമെൻ്റ് ഇലക്ഷൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

 

യു ഡി എഫിനെ വഞ്ചിച്ച് മറുകണ്ടം ചാടിയവർക്കുള്ള മറുപടിയാവണം ഈ പാർലമെൻ്റ് ഇലക്ഷൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.കോട്ടയം പാർലമെൻ്റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിൻ്റെ വിജയം ലക്ഷ്യം വെച്ച് നടന്ന യു ഡി എഫിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഗ്യാരൻ്റി വെറും പാഴ് വാക്കാണ്.വാക്ക് പാലിക്കാത്ത ഭരണാധികാരിയാണ് മോദി. അവശ്യവസ്തുക്കളുടെ വില കുറയ്ക്കുമെന്ന് പറഞ്ഞു.പാചക വാതക – ഇന്ധനവില കുറച്ചില്ല.തൊഴിലില്ലായ്മ പെരുകി.മോദിയുടെ വാക്ക് പഴയ ചാക്കാണ് എന്നത് ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു.ഗുരുവായൂരിൽ കല്യാണത്തിന് വന്ന മോദി എന്തുകൊണ്ട് മണിപ്പൂരിൽ പോയില്ല എന്നത് മനസിലാക്കണം.

സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ ഭരണത്തിനുള്ള ശക്തമായ മറുപടിയായി ഓരോ വോട്ടുകളും മാറണം. പ്രചരണത്തിന് എത്തുന്ന 75% വീടുകളിലും ഭരണ ഭീകരതയുടെ ഇരകൾ ഉണ്ടാകും. വൈദ്യുതി – വെള്ളക്കരം കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.കാർഷിക മേഖലയിലെ തകർച്ച കർഷകരെ ദുരിതക്കയത്തിലാഴ്ത്തുന്നു. റെഡിമെയ്ഡ് ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്

കരുവന്നൂർ, മാസപ്പടി, ലാവ്‌ലിൻ കേസ് കേസുകളുടെ സ്ഥിതി പരിശോധിച്ചാൽ സിപിഎം- ബി ജെ പി അവിശുദ്ധ ബന്ധത്തിൻ്റെ കഥകൾ കണ്ടെത്താനാകും.ബി ജെ പി രണ്ടാം സ്ഥാനത്താകുമെന്നാണ് എൽഡിഎഫ് കൺവീനർ പറയുന്നത്. അങ്ങനെയെങ്കിൽ എൽ ഡി എഫ് മൂന്നാം സ്ഥാനത്താകുമെന്നല്ലേ അർത്ഥം. വർഗ്ഗീയതയ്ക്കെതിരെയും ദുർഭരണത്തിനെതിരെയും പോരാടാൻ യു ഡി എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോട്ടയം തിരുനക്കര മൈതാനത്ത് സജ്ജീകരിച്ച ഉമ്മൻ ചാണ്ടി നഗറിൽ നടന്ന കൺവൻഷനിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആമുഖ പ്രസംഗം നടത്തി.മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി, ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എം എൽ എമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ , ചാണ്ടി ഉമ്മൻ, മുൻ മന്ത്രി കെ.സി ജോസഫ്‌, എം.പി ജെബി മേത്തർ ,മുൻ എം പിമാരായ പി.സി തോമസ്, ജോയി എബ്രഹാം, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ,

വി.പി സജീന്ദ്രൻ, തോമസ് ഉണ്ണിയാടൻ, ടി. യു കുരുവിള ,യുഡിഎഫ് ജില്ലാ ഭാരവാഹികളായ സജി മഞ്ഞക്കടമ്പൻ, അഡ്വ.ഫിൽസൺ മാത്യൂസ്‌, അസീസ് ബഡായി, ജെ എസ് എസ് സംസ്ഥാന സെക്രട്ടറി രാജൻ ബാബു,കെഡിപി സംസ്ഥാന പ്രസിഡണ്ട് സലീം പി. മാത്യു, കുര്യൻ ജോയി, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, ഫിലിപ്പ് ജോസഫ്,യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ് സ്വാഗതവും അഡ്വ.ജെയ്സൻ ജോസഫ് നന്ദിയും പറഞ്ഞു.മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു.

കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷൻ കഴിഞ്ഞപ്പോൾ തന്നെ പ്രകൃതിയും പുഷ്പ വൃഷ്ടി നടത്തി.വേനൽ ചൂടിൽ ഉരുകിയ നാടിന്റെ സ്പന്ദനത്തിന് ആശ്വാസമായി കുളിർ മഴയുമെത്തിയപ്പോൾ ശുഭ സൂചന നല്കുന്നുവെന്നാണ് പ്രായമായവരും അഭിപ്രായപ്പെട്ടത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top