Kottayam

ശ്രീ ഹരിഹരപുത്ര ധർമ്മപരിപാലന സഭയുടെ ആഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളേജിൽ മെൻസ്ട്രൽ കപ്പ് വിതരണം നാളെ നടക്കും

പാലാ :ശ്രീ ഹരിഹരപുത്ര ധർമ്മപരിപാലന സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെയും ശുചിത്വ സേവന പദ്ധതിയുടെയും ഭാഗമായി സ്ത്രീകൾ നേരിടുന്ന ആരോഗ്യ,സാമ്പത്തിക പ്രശ്നങ്ങൾക്കും പാഡുകൾ മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കു പരിഹാരമായി സാനിറ്ററി പാഡുകൾക്ക് പകരം മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നത് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം ഉള്ള കലാലയങ്ങളിലും പഞ്ചായത്തുകളിലും ലീവ കെയർ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുവാൻ ആരംഭിച്ചിരിക്കുന്നു.

വനിതാ ദിനത്തോടനുബന്ധിച്ച് പാലാ അൽഫോൻസാ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും വനിത ജീവനക്കാർക്കും, മെൻസ്ട്രൽ കപ്പുകൾ നൽകിക്കൊണ്ട് കോളേജിനെ ‘പാഡ് ഫ്രീ ക്യാമ്പസ്” ആയി മാറ്റുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി 2024 മാർച്ച് മാസം പന്ത്രണ്ടാം തീയതി ഹരിഹരപുത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു. ഇന്ത്യയിൽ തന്നെ നിർമ്മിച്ച എല്ലാവിധ ടെസ്റ്റ് റിപ്പോർട്ടുകളോടും കൂടിയ ലീവാ കപ്പ് ആണ് ഹരിഹരപുത്ര മാതൃസമിതി വിതരണം ചെയ്യുന്നത്.ഹരിഹരപുത്ര ധർമ്മപരിപാലന സഭ ഒരു നോൺ പ്രോഫിറ്റബിൾ നോൺ പൊളിറ്റിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ആണ്‌കോവിഡ് കാലയളവിൽ പോലീസിനും സർക്കാർ സാമൂഹിക പ്രവർത്തകർക്കും മാസ്ക്കുകൾ സാനിറ്റൈസർ തുടങ്ങിയവ വിതരണം ചെയ്യുകയും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് രാത്രികാലങ്ങളിൽ ഡ്രൈവർമാർ ഉറങ്ങി പോകാതിരിക്കാൻ ആയി ചുക്കുകാപ്പി വിതരണം ചെയ്തു (റോഡ് സേഫ്റ്റി പ്രോഗ്രാം )തുടങ്ങിയ പ്രൊജക്ടുകൾ മുൻകാലങ്ങളിൽ ട്രസ്റ്റ് നടത്തിയിട്ടുണ്ട്.

ട്രൈബൽ ഏരിയകളിൽ വീടുകൾ നിർമ്മിച്ചു നൽകുകയും, ആഹാരം എത്തിച്ചു നൽകുകയും വസ്ത്രങ്ങൾ വിതരണം ചെയ്തുകൊണ്ട് മാനവസേവ മാധവസേവ എന്ന തത്വത്തിൽ സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന ട്രസ്റ്റാണ് ഹരിഹരപുത്രാ ധർമ്മ പരിപാലന സഭ ട്രസ്റ്റ് ഈ വർഷം ശുചിത്വ സേവന പദ്ധതിയുടെ ഭാഗമായി ശൗചാല്യങ്ങൾ നിർമ്മിച്ചു നൽകുവാനും എല്ലാ വീടുകളിലും മെൻസ്ട്രൽ കപ്പുകൾ എത്തിച്ചു നൽകുവാനും പദ്ധതി ഇട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top