Kerala

കെ സി യുടെയും;കെ എസ്സിന്റെയും ശ്രമം പരാജയപ്പെട്ടു;പത്മജ ചാലക്കുടിയിലെ ബിജെപി സ്ഥാനാര്ഥിയാകുമെന്നു സൂചന

കോട്ടയം :കോൺഗ്രസിൽ നിന്നും ബിജെപി യിലേക്ക് പോവുന്ന പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാനുള്ള കെ സി വേണുഗോപാലിന്റെയും ;കെ സുധാകരന്റെയും നീക്കം പരാജയപ്പെട്ടു.താൻ ബിജെപി യിലേക്ക് തന്നെയെന്ന് ഇവരെ പത്മജ അറിയിച്ചതായാണ് വിവരം .2021 ലെ നിയമ സഭാ തെരെഞ്ഞെടുപ്പിൽ തൃശൂരിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചവരെ കെ പി സി സി ഭാരവാഹിയാക്കിയതിൽ പത്മജ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നവർക്ക്‌ ഉന്നത സ്ഥാനം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പത്മജയുടെ പക്ഷം .രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗിന് നൽകുന്നതിനാൽ അതിലും പത്മജ തഴയപ്പെട്ടത് അവർക്കു കടുത്ത അസ്വസ്ഥത ഉണ്ടാക്കിയിരുന്നു .ബിജെപി യുടെ അടുത്ത സ്ഥാനാർഥി പട്ടികയിൽ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി അവർ ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്നത്.

ചാലക്കുടി കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ അവർക്കു ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട് .ചാലക്കുടിയിലെ പൗര പ്രമുഖരെയും മത മേലധ്യക്ഷന്മാരെയും അവർ ഫോണിൽ ബന്ധപ്പെട്ട് നേരിൽ കാണുവാൻ സമയം നിശ്ചയിച്ചിട്ടുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top