Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം : 44 കാരൻ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പോക്സോ കേസിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി കാവുംഭാഗം, വായനശാല ഭാഗത്ത് തകടിപുറത്ത് വീട്ടിൽ വിനോദ് വി. കെ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് 5:30 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ കയറിയ പെൺകുട്ടിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസലിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top