Kottayam

മണ്ണ് പ്രശ്നം പ്രതിപക്ഷം മൗനത്തിന്റെ വാല്മീകങ്ങളിൽ കയറി ഒളിച്ചതെന്തിന്;ബൂമറാങ്ങ് പോലെ തിരിച്ചു കൊണ്ടെന്ന് ഭരണപക്ഷം

അരുണാപുരം സ്കൂൾ കോംപൗണ്ടിൽ നിന്നും മണ്ണ് കടത്തിയെന്ന ആരോപണം അന്വേഷിക്കും:
ചെയർമാൻ

പാലാ: നഗരസഭാ ഇരുപത്തിമൂന്നാം വാർഡിലെ അരുണാപുരം ഗവ: സ്കൂളിലെ മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ മണ്ണ് കടത്ത് സംബന്ധിച്ചുള്ള യു.ഡി.എഫ് ആരോപണം അന്വേഷിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ അറിയിച്ചു.

യു.ഡി.എഫ് അംഗമായ കൗൺസിലറുടെ വാർഡിലുള്ള സ്കൂളിലാണ് നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്കുകൾ നടക്കുന്നത്. വാർഡ് കൗൺസിലറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടുണ്ട്. യു.ഡി.എഫ് ഭാഗത്തു നിന്നുമാണ് അരോപണം ഉയർന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.മുൻ ചെയർമാൻമാരായ ആൻ്റോ പടിഞ്ഞാറേക്കര ,ജോസിൻ ബിനോ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർ ജോസ് ചീരാംകുഴി എന്നിവരോടൊപ്പം സ്കൂളിൽ എത്തി അന്വേഷണം നടത്തിയതായും ചെയർമാൻ അറിയിച്ചു.

സ്കൂൾ അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. മാദ്ധ്യമങ്ങളിലൂടെ ഭരണപക്ഷത്തിനെതിരെ അരോപണം ഉന്നയിച്ചവർ പരാതി നൽകുവാൻ തയ്യാറായിട്ടില്ല. യു.ഡി.എഫിലെ ചേരിതിരിവാണ് ആരോപണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ചെയർമാൻ പറഞ്ഞു. ക്രമക്കേട് എന്തെങ്കിലും നടന്നതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭരണപക്ഷത്തെ ഒരാൾക്കും ഇതുമായി യാതൊരു വിധ ഇടപെടലും ഉണ്ടായിട്ടില്ല എന്നും ചെയർമാൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top