Kottayam

തോട്ടിൽ മാലിന്യം തള്ളുന്നതിനെതിരെ പൊതുജനം പരാതിപ്പെട്ടു;പാലാ ബേക്കേഴ്‌സ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചു

കോട്ടയം :പാലാ :തോട്ടിൽ മാലിന്യം തള്ളുന്നതിനെതിരെ പൊതുജനം പരാതിപ്പെട്ടപ്പോൾ പാലാ ബേക്കേഴ്‌സ് ഉടമ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചത് പൊതുജനത്തിന് ആശ്വാസമായി . പാലാ വലവൂർ റൂട്ടിൽ ബോയ്സ് ടൗൺ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന പാലാ ബേക്കേഴ്‌സിന്റെ ബോർമ്മയിൽ നിന്നുള്ള ദുർഗന്ധ പൂരിതമായ ജലം അല്ലപ്പാറ തോട്ടിൽ തള്ളുന്നത് മൂലം പൊതുജനം ഏറെ ബുദ്ധിമുട്ടുകയായിരുന്നു.

സ്വകാര്യ വ്യക്തികളുടെ കിണറുകളിലെ ജലത്തിനും ഇത് മൂലം ദുർഗന്ധം ഉണ്ടാവുകയും.പലർക്കും ത്വക്ക് രോഗങ്ങൾ പിടിപെട്ടതായും ജനങ്ങൾ പരാതിപ്പെട്ടു.ദുർഗന്ധം മൂലം പരിസരവാസികൾ ഭക്ഷണം കഴിക്കുവാൻ പോലും ബുദ്ധിമുട്ടായപ്പോഴാണ് ജനങ്ങൾ  പ്രതികരിക്കുവാൻ തീരുമാനിച്ചത്.നൂറു കണക്കിന് കുട്ടികൾ താമസിക്കുന്ന എസ് എം എസ് സിസ്റ്റേഴ്സ് നടത്തി വരുന്ന ബോയ്‌സ് ടൗണിലെ കുട്ടികളുടെ കുടി വെള്ള സ്രോതസ്സായ പൊതു കിണറും ഈ മലിന  ജലം  മൂലം മലിനപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.സേവിസ് നഗർ നിവാസികളും ഏറെ നാളായി പരാതിയിലായിരുന്നു.

പാലാ നഗര പിതാവ് ഷാജു വി തുരുത്തന്റെ പക്കൽ ഡേവിസ് നഗർ നിവാസികൾ പരാതിപ്പെടുകയും ;ഷാജു വി തുരുത്തൻ നേരിൽ കണ്ട് രൂക്ഷത മനസിലാക്കുകയും ചെയ്തിരുന്നു.എന്നാൽ പാലാ ബേക്കേഴ്‌സ് ഉടമ റോയി പണ്ടാരക്കളത്തിൽ പ്രശ്നത്തിന്റെ രൂക്ഷത മനസിലാക്കി ഏറ്റവും ആധുനിക സാങ്കേതിക വിദ്യയിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുകയായിരുന്നു.ആറ് ലക്ഷം രൂപാ ചിലവഴിച്ചുള്ള മെമ്മറൈൻ ഫിൽറ്റർ സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത് .മലിന ജലം എട്ട് ടാങ്കുകളിലായി ശുദ്ധീകരിച്ച്‌ എട്ടാമത്തെ ടാങ്കിൽ എത്തുമ്പോൾ യാതൊരു ദുർഗന്ധവുമില്ലാത്ത ശുദ്ധജലമായി മാറുന്ന സംവിധാനമാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന്  റോയി പണ്ടാരക്കളത്തിൽ കോട്ടയം മീഡിയയോട് പറഞ്ഞു.ആധുനിക രീതിയിലുള്ള ഈ ട്രീറ്റ്‌മെന്റ് പ്ലാന്റ് കോട്ടയം ജില്ലയിൽ തന്നെ അപൂർവമാണ് .കഴിഞ്ഞ ചൊവ്വാഴ്ച മുതൽ(27.2.2024) ഈ പ്ലാന്റ് പ്രവർത്തിച്ചു വരുന്നതായി റോയി പറഞ്ഞു.

ഏഴുമിനിറ്റ് കൂടുമ്പോൾ ഓട്ടോമാറ്റിക്കായി ജലം ക്ളീനാക്കുന്ന സങ്കീർണ്ണ ഉപകരണങ്ങൾ ക്ളീനാക്കപ്പെടുകയും ചെയ്യുന്നുണ്ട് ഈ പ്ലാന്റിൽ.പൊതു ജനങ്ങളുമായി സൗഹാർദ്ദത്തിൽ  പോവുകയാണ് തന്റെ നയമെന്ന് റോയി പണ്ടാരക്കളത്തിൽ കോട്ടയം മീഡിയയോട് പറഞ്ഞു.അതേസമയം മലിനജലം അല്ലപ്പാറ തോട്ടിൽ തള്ളുന്നതിനെതിരെ മുൻസിപ്പാലിറ്റിയിലും.പഞ്ചായത്തിലും.ആർ ഡി ഒ യ്ക്കും പരാതി നൽകിയ സിറിയക് തോമസ് കാപ്പിലും പാലാ ബേക്കേഴ്‌സ് ഉടമകളുടെ നടപടിയെ സ്ലാഹിച്ചു.തൊഴിൽ സ്ഥാപനവും.പരിസര വാസികളും സൗഹാർദ്ദത്തിന് പോകുന്നതാണ് അഭികാമ്യമെന്ന് കുര്യാക്കോച്ചൻ (സിറിയക് തോമസ് കാപ്പിൽ)കോട്ടയം മീഡിയയോട് പറഞ്ഞു .ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒരു സ്ഥിരം സംവിധാനമായി നിലനിർത്തുന്നതിൽ  ബേക്കറി ഉടമകൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും  കുര്യാക്കോച്ചൻ സൂചിപ്പിച്ചു.

ചിത്രം :മലിന ജലം അല്ലപ്പാറത്തോട്ടിലേക്ക്;ആധുനിക ട്രീറ്റ്‌മെന്റ് പ്ലാന്റ് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top