Kerala

ക്ഷേത്രത്തിൽ പൂരത്തിന് എത്തിയ ആനയുടെ വാൽ പിടിച്ചു വലിച്ച മധ്യവയസ്കനെ ആന അടിച്ചിട്ടു;അടിച്ചു പൂക്കുറ്റിയായാണ് വയോധികൻ ഇങ്ങനെ വികൃതി ചെയ്തതെന്ന് നാട്ടുകാർ

തൃശ്ശൂർ: പെരുവല്ലൂർ കോട്ടുകുറുംബ ക്ഷേത്രത്തിൽ പൂരത്തിന് എത്തിയ ആനയുടെ വാൽ പിടിച്ചു വലിച്ച മധ്യവയസ്കനെ ആന അടിച്ചിട്ടു. പെരുവല്ലൂർ സ്വദേശി അശോകനാണ് പരിക്കേറ്റത്. പൂരത്തിനിടെ ആനയുടെ വാൽ പിടിച്ചു വലിച്ച മധ്യവയസ്കനെ ആന അടിച്ചിടുകയായിരുന്നു.

ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ഇയാൾ ആനയുടെ വാൽ പിടിച്ചു വലിച്ചതെന്ന് നാട്ടുകാർ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top