Kerala

സമരാഗ്നിയിൽ എന്റെ പേരോ ഫോട്ടോയോ വന്നില്ല; വടകരയിൽ പോലും പേര് വന്നില്ല;സ്ഥിരം എന്റെ പേര്‌ വിട്ടുപോകുന്നെന്നും കെ മുരളീധരൻ

ലോകസഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് കെ മുരളീധരൻ എംപി. അധിക സീറ്റിന് ലീഗിന് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിക്ക് സീറ്റ് ആവശ്യപ്പെടാൻ അവകാശമുണ്ട് എന്നാൽ സീറ്റ് തന്നില്ലെങ്കിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പറയാൻ അവകാശമില്ലെന്ന് മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. മകൾക്കെതിരായ കേസിൽ പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മക്കൾക്കെതിരെ അന്വേഷണം വന്നപ്പോൾ കോടിയേരി അവധിയെടുത്ത് മാറിനിന്നു, മക്കളെ ന്യായീകരിക്കാൻ നിന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ. എന്തിനാണ് എപ്പോഴും മടിയിൽ കനമില്ല കനമില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കന്നതെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം കോൺഗ്രസിൽ ഇപ്പോഴും അവഗണന നേരിടുന്നുവെന്ന് കെ മുരളീധരൻ തുറന്നടിച്ചു. സമരാഗ്നി യാത്രയുടെ പ്രചാരണ സമിതി അധ്യക്ഷനായിരുന്നിട്ടുപോലും പേരോ ചിത്രമോ എങ്ങും ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലമായ വടകരയിൽ പോലും തഴഞ്ഞു. പരാതിക്കാരനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിട്ടുപോയി എന്ന സ്ഥിരം പല്ലവി പല സന്ദർഭത്തിലും ഉണ്ടാകാറുണ്ട്. എന്റെ പേര് മാത്രമേ വിട്ടുപോകാറുള്ളൂ. എന്റെ ചിത്രം തിരഞ്ഞെടുപ്പ് കാലത്ത് വരുമല്ലോ എന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top