പാലാ :സിപിഐഎം ന്റെ വിപുലീകൃത ജില്ലാ സമ്മേളനം പാലാ കൊട്ടാരമറ്റത്ത് നടത്തുവാൻ വിപുലീകൃത തന്ത്രങ്ങൾക്ക് ഇന്ന് നഗരസഭാ യോഗം സാക്ഷ്യം വഹിച്ചു.വോട്ടിനിട്ടാൽ പൊളിയുമെന്നു മനസിലായവർ നാടകീയ രംഗങ്ങൾ ഒരുക്കി ചെയർപേഴ്‌സന്റെ മൈക്കും അജണ്ട പേപ്പറും പിടിച്ചെടുത്തു.അറ്റകൈക്ക് എല്ലാ അജണ്ടകളും പാസ്സാക്കിയിരിക്കുന്നെന്നു പറഞ്ഞു ചെയർപേഴ്‌സൺ മായാ രാഹുലും ഇറങ്ങി പോയി .

യോഗം തുടങ്ങിയപ്പോഴേ ബിനു എഴുന്നേറ്റ് നിന്ന് മുനിസിപ്പാലിറ്റിയിലെ പല പരിപാടിയും ഞങ്ങളെ അറിയിക്കുന്നില്ല .ഇങ്ങനെ പോയാൽ പറ്റുകയില്ല എന്ന് പറഞ്ഞു .ഉടനെ മായാ രാഹുൽ എല്ലാ കൗണ്സിലർമാരെയും അറിയിച്ചിട്ടുണ്ട് .മെമ്പർ അറിയാതെ പോയതായിരിക്കും ,മൂന്നു പരിപാടികളും ഭംഗിയായി നടത്തുകയും ചെയ്തു എന്ന് പറഞ്ഞു അടുത്ത അജണ്ട വായിക്കുവാൻ ആരംഭിച്ചു .ഇത് ബിനുവിനെ പ്രകോപിപ്പിച്ചു.

ഉടൻ സ്വസ്ഥാനത്ത് നിന്നും ഇറങ്ങി നടത്തളത്തിലെത്തി .ഇത് ചെയർപേഴ്‌സന്റെ വീട്ടിലെ പ്രശ്നം അല്ല .പൊതു പ്രശ്നം ആണ് എന്ന് പറഞ്ഞിട്ടും മായാ രാഹുൽ കൂസാതെ അടുത്ത അജണ്ട വായിക്കുവാൻ തുടങ്ങി അപ്പോൾ ബിനു കൂടെയുള്ളവരെ കൈകാട്ടി വിളിച്ച് അടുത്തവരുവാൻ ആംഗ്യം കട്ടി .തുടർന്ന് പ്രതിപക്ഷത്തെ എല്ലാ മെമ്പർമാരും കൂടി ചേർന്ന് മായാ രാഹുലിനെ ചോദ്യം ചെയ്യുവാൻ ആരംഭിച്ചു.മായാ രാഹുൽ തുടർന്നും ആരെയും കൂസാതെ അജണ്ട വായിച്ചപ്പോൾ അജണ്ട പേപ്പർ ബിനു തട്ടിപ്പറിച്ചെടുത്തു .തുടർന്ന് മായാ രാഹുൽ മൈക്ക് അടുത്തേക്ക് നീക്കി വയ്ക്കുവാൻ ശ്രമിച്ചപ്പോൾ മൈക്കും ബിനു തട്ടിപ്പറിച്ചു .തുടർന്ന് മായാ രാഹുൽ ആരെങ്കിലും വേറൊരു അജണ്ട പേപ്പർ തരുമോ എന്ന് ചോദിച്ചെങ്കിലും ഭരണ പക്ഷത്ത് ആരും കൊടുത്തില്ല .ഉടനെ മായാ രാഹുൽ ഉറക്കെ പറഞ്ഞു എല്ലാ അജണ്ടകളും പാസ്സാക്കിയിരിക്കുന്നു.ഭരണ പക്ഷ അംഗങ്ങൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു .
തുടർന്ന് ഭരണ പക്ഷത്തെ ടോണി തൈപ്പറമ്പിൽ സെക്രട്ടറിയിട് കൊട്ടാരമറ്റം മൈതാനം സിപിഎം സമ്മേളനത്തിന് വിട്ടു കൊടുക്കുന്നതിൽ എനിക്ക് എതിർപ്പുണ്ടെന്നു അറിയിച്ചു .തുടർന്ന് ടോണി സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു .യാത്രക്കാരെ ബുദ്ധിമുട്ടിലാക്കികൊണ്ട് ഇവിടെ ആരെയും സമ്മേളനം നടത്തുവാൻ അനുവദിക്കരുതെന്ന് ടോണി തൈപ്പറമ്പിൽ പറഞ്ഞു .

ചെയർപേഴ്‌സണെ പ്രകോപിപ്പിച്ചാൽ സഭ നിർത്തി വയ്ക്കും എന്നറിയാവുന്നവർ വിദക്തമായി കളിച്ചു സഭ നിർത്തിവെപ്പിച്ചതാകാനും ഉള്ള ചില ശക്തികളുടെ സൃഗാല തന്ത്രം വിജയിച്ചിരിക്കുകയാണ് .വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ സിപിഎം നോട് താൽപ്പര്യമുള്ളവരെ സിപിഎം ലേക്ക് അടുപ്പിക്കണമെന്നാണ് നയമാറ്റം .അത് മുതലെടുത്ത് ചില കൗൺസിലർമാർ വരെ സിപിഎം ലേക്ക് ചേക്കേറുവാൻ ശ്രമിക്കുന്നുണ്ട് .അതിനുള്ള നന്ദി കുറിക്കലാവാം ഇന്ന് സഭയിൽ കണ്ട നാടകീയ രംഗങ്ങൾ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ