Kerala

മാസങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി 300+ സീറ്റ് നേടുമെന്ന് സർവ്വേ

 

ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ ഫലമാണ് മോഡി സർക്കാരിൻ്റെ മൂന്നാം ടേം പ്രവചിക്കുന്നത്. എന്നാൽ 370ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിൽ ചെറിയ തിരുത്തലുകൾ സർവേ പറയുന്നു.

വിവിധ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 35,801 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ എൻഡിഎ സഖ്യം പരമാവധി 335 സീറ്റുകൾ നേടുമെന്നുമാണു സർവേ പറയുന്നത്. ഇന്ത്യ മുന്നണി 166 സീറ്റുകൾ നേടുമെന്നാണു പ്രവചനം. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. ജനങ്ങളുടെ മനസ്സറിയാൻ ഡിസംബർ 15 മുതൽ ജനുവരി 28 വരെയുള്ള തീയതികളിൽ നടത്തിയ സർവേയിലാണ് എൻഡിഎയ്ക്ക് അനുകൂല ഫലം.

ബിജെപി 304 സീറ്റുകൾ നേടുമെന്നാണു സർവേ പറയുന്നത്. കഴിഞ്ഞ തവണ(303)ത്തേക്കാൾ ഒരു സീറ്റ് ബിജെപി വർധിപ്പിക്കുമെന്നു പറയുന്നു. 2019ൽ 52 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ 19 സീറ്റുകൾ കൂട്ടി 71 നേടുമെന്നാണ് റിപ്പോർട്ട്. മറ്റു പ്രാദേശിക പാർട്ടികളും സ്വതന്ത്രരും ചേർന്ന് 168 സീറ്റുകളും നേടിയേക്കുമെന്നാണു പ്രവചനം.

കേരളത്തിൽ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നാണു സർവേ ഫലം. ‘ഇന്ത്യ’ മുന്നണി കേരളത്തിലെ 20 ലോക്സഭ സീറ്റുകളും സ്വന്തമാക്കുമെന്നും പറയുന്നു. എന്നാൽ കഴിഞ്ഞ തവണ 83 ശതമാനമാണ് ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ വോട്ട് ശതമാനമെങ്കിൽ ഇത്തവണ അത് 78 ശതമാനമായി കുറയും. എൻഡിഎയുടെ വോട്ട് ശതമാനം 15 ശതമാനത്തിൽനിന്ന് 17 ശതമാനമായി ഉയരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top