Kerala

പാലാ നഗരസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം മാറണമെന്ന് യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ആവശ്യമുയർന്നു.കൂടെ ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും

പാലാ നഗരസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം മാറണമെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന  യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ആവശ്യമുയർന്നു.കൂടെ ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും പ്രസ്തുത ആവശ്യമുയർത്തുകയുണ്ടായി.ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരായ സിജി ടോണി;ലിജി ബിജു ;ജോസ് എഡേട്ട് എന്നിവരും ;കോൺഗ്രസിലെ മായാ രാഹുൽ ;ആനി ബിജോയി ;ലിസിക്കുട്ടി മാത്യു;വി സി പ്രിൻസ് എന്നിവരാണ് പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് സതീഷ് ചൊള്ളാനി മാറണമെന്ന് ആവശ്യം ഉയർത്തിയത്.

വി സി പ്രിൻസിനെ നഗരസഭ യുഡിഫ് പാർലമെന്ററി പാർട്ടി  നേതാവായി തെരഞ്ഞെടുക്കണമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.സതീഷിനെ മാറ്റാനുള്ള കാരണമായി യുഡിഫ് കൗൺസിലർമാർ പറയുന്ന  യോഗ തീരുമാനങ്ങൾ യോഗം കഴിയുമ്പോൾ തന്നെ മാണി ഗ്രൂപ്പിന് ചോർത്തി നൽകുന്നു എന്നുള്ളതാണ്.ഈയടുത്ത് നഗരസഭയിലെ പ്രതിപക്ഷത്തിന്റെ ഇരിപ്പിടം ഭരണ പക്ഷം കൈയേറിയ സംഭവത്തിൽ മാണിഗ്രൂപ്പുമായി ഒരു രഹസ്യ ധാരണയ്ക്ക് ചൊള്ളാനി മുതിർന്നിരുന്നെന്നാണ് യു  ഡി എഫ് കൗൺസിലർമാർ പറയുന്നത് .കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വിളിച്ച കോൺഗ്രസിന്റെ  നഗരസഭാ കൗൺസിലർമാരുടെ യോഗത്തിൽ പങ്കെടുക്കാതെ മുങ്ങുകയാണുണ്ടായതെന്നു കോൺഗ്രസ് ടൗൺ വൃത്തങ്ങൾ പറഞ്ഞു.

യോഗത്തിൽ വരാതെ മുങ്ങിയതിന്  കാരണമായി ഇദ്ദേഹം പറയുന്നത് സ്റ്റാൻഡിങ് കമ്മിറ്റി ഉണ്ടെന്ന് പറഞ്ഞാണ് എന്നാൽ സ്റ്റാൻഡിങ് കമ്മിറ്റി ഒൻപത് മണിക്ക് ഇല്ലെന്നാണ് കോൺഗ്രസുകാർ അടക്കം പറയുന്നത്;കൂടാതെ പ്രൊഫസറെ കുഞ്ഞാണ്ട കോൺഗ്രസിന്റെ പാലാ  മണ്ഡലം നേതാവിന്റെ കാറിൽ സഞ്ചരിക്കുന്നത് കണ്ടതായും കോണ്ഗ്ര് കോൺഗ്രസുകാർ പറയുന്നു.

മുൻപ് ഇദ്ദേഹം സ്വന്തം ഭാര്യയ്ക്ക് വൈസ് പ്രസിഡന്റ്‌ സ്ഥാനത്തിനായി കേരള കോൺഗ്രസ്‌ (എം) നേതാക്കളുടെ ഭാര്യമാരെ കൈപ്പത്തി ചിഹ്നത്തിൽ  മത്സരപ്പിച്ച വിവാദ എഗ്രിമെന്റ് നായകനുമായിരുന്നു. അന്ന് മത്സരിച്ച ഒരു വനിത കൗൺസിലർ ഇന്ന് ജോസഫ് ഗ്രൂപ്പ്‌ കൗൺസിലർ ആണെന്നതാണ് സവിശേഷത.കോൺഗ്രസ് വിജയിച്ചു കൊണ്ടിരിക്കുന്ന അരമന വാർഡ് ഇനി കോൺഗ്രസ് ചോദിക്കില്ലെന്നും;ചെറിയാൻ ജെ കാപ്പൻ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയം ഉടൻ പണി പൂർത്തിയാക്കണം എന്ന് പറഞ്ഞു അടിയന്തിര കൗൺസിലിനു നോട്ടീസ് കൊടുത്തിട്ട് ഒരക്ഷരം  മിണ്ടാതെ നഗര സഭയിലെ പട്ടി ശല്യത്തേക്കുറിച്ച് പ്രസംഗിച്ചു കൂടെയുള്ള കൗൺസിലർമാരുടെ പൂരപ്പാട്ട് കിട്ടിയ മഹാനാണ് പ്രൊഫസറെന്നും കോൺഗ്രസ് ടൗൺ വൃത്തങ്ങൾ പറയുന്നു.

നഗരത്തിലെ മണ്ഡലം പ്രസിഡന്റായി ചാർജ് ഏറ്റെടുത്ത ദിവസം തന്നെ പാർട്ടിക്ക് സ്വന്തമായി ആഫീസ് സംവിധാനം ഉണ്ടാക്കുകയും സ്വന്തമായി രണ്ട് കാമ്പയിൻ നടത്തുകയും ചെയ്ത നെച്ചിക്കാടന് ;ബ്ലോക്ക് കമ്മിറ്റി കഴിയുമ്പോൾ അതിൽ വന്ന ആളുകളെ കൂട്ടി പാലാ മണ്ഡലം വക  “വാടക  കാമ്പയിൻ” നടത്തേണ്ട ഗതികേട് വന്നിട്ടില്ലെന്നും കോൺഗ്രസുകാർ പറയുന്നു.ചിദ്ര  പ്രവർത്തനങ്ങൾ നയമായി സ്വീകരിച്ചിരിക്കുന്ന പ്രൊഫസറെ നേതൃത്വം വിമർശിച്ചപ്പോൾ ;എന്നെയല്ല നെച്ചിക്കാടനെ നേതൃത്വം ശാസിച്ചു എന്ന തരത്തിൽ വാർത്തകൾ ചമയ്ക്കുന്നത് മലർന്നയു കിടന്നു തുപ്പുന്നതിനു സമമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു .

എല്ലാ കാലത്തും പാലാ മണ്ഡലത്തിലെ കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചൊള്ളാനി പൊള്ളുന്ന സത്യങ്ങൾ മനസിലാക്കണമെന്നും;കൊള്ളുന്ന കാര്യങ്ങൾ മാത്രം ചെയ്യണമെന്നും മാണി ഗ്രൂപ്പിന്റെ ബി ടീമായി കോൺഗ്രസിനെ മാറ്റാനുള്ള സൃഗാല തന്ത്രങ്ങൾ ഉപേക്ഷിക്കണമെന്നും ;കോൺഗ്രസിനെ ചൊള്ളാനി  തള്ളുമ്പോൾ ഒരു മയമൊക്കെ വേണമെന്നും പാലാ ടൗണിലെ കോൺഗ്രസുകാർ അഭിപ്രായപ്പെട്ടു .

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top