മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് പരോൾ അനുവദിച്ചു. ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ച്ചയിലൊരിക്കൽ സന്ദർശിക്കാൻ അനുമതി നൽകി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് അനുമതി നൽകിയത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തടവിൽ കഴിയുകയാണ് സിസോദിയ. ഭാര്യയെയും അവരെ ചികിത്സിക്കുന്ന ഡോക്ടർമാരെയും സിസോദിയക്ക് കാണാൻ സാധിക്കും.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
അസുഖബാധിതയായ ഭാര്യയെ കാണുന്നതിനായി ആഴ്ച്ചയിൽ രണ്ടുതവണ കസ്റ്റഡി പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സിസോദിയ കോടതിയെ സമീപിച്ചത്. സിസോദിയയുടെ അപേക്ഷ പരിഗണിച്ച പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നോട്ടിസ് നൽകുകയായിരുന്നു. 2023 നവംബറിൽ ദീപാവലിയോട് അനുബന്ധിച്ച് ഭാര്യയെ കാണുന്നതിന് കോടതി പരോൾ അനുവദിച്ചിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)