കോട്ടയം :ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന നിർണ്ണായക യു ഡി എഫ് യോഗത്തിനു ശേഷം നടക്കുന്ന ജോസഫ് ഗ്രൂപ്പ് ഉന്നത അധികാരി യോഗത്തിനു ശേഷം കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി ആരാകും എന്നതിൽ തീരുമാനം കൈക്കൊള്ളും.നാളെ കോട്ടയത്ത് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലീഗിന്റെ മൂന്നാം ലോക്സഭാ സീറ്റിന്റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും .വയനാട് ;കണ്ണൂർ ;വടകര ;കാസർകോട് സീറ്റുകളിൽ ഏതെങ്കിലും ഒന്ന് എന്നാണ് ലീഗിന്റെ ആവശ്യം .എന്നാൽ രാഹുൽ ഗാന്ധി വയനാട് മത്സരിക്കുകയാണെങ്കിൽ ആ സീറ്റിൽ അവകാശ വാദം ഉന്നയിക്കില്ലെന്നു ലീഗ് കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട് .
ജോസഫ് ഗ്രൂപ്പിൽ കോട്ടയം സീറ്റിനായി ഒരുപിടി നേതാക്കളാണ് രംഗത്തുള്ളതെങ്കിലും;കോൺഗ്രസിനും കൂടെ അഭികാമ്യരായ സ്ഥാനാര്ഥികളെയാണ് ജോസഫ് ഗ്രൂപ്പും പരിഗണിക്കുന്നത് .എം പി ജോസഫ് ;സജി മഞ്ഞക്കടമ്പിൽ ;പി സി തോമസ് ;തുടങ്ങിയവർ സീറ്റിനായി രംഗത്തുണ്ടെങ്കിലും കോൺഗ്രസിന്റെ പിന്തുണ ഫ്രാൻസിസ് ജോർജിനാണ്.അത് കൊണ്ട് തന്നെ ഫ്രാൻസിസ് ജോർജ് തന്നെ കോട്ടയത്ത് സ്ഥാനാർഥിയാവാനാണ് സാധ്യത കൂടുതൽ .
പാർട്ടി നേതൃത്വത്തിന്റെ അനുവാദത്തോടെ തന്നെ തെരെഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ഫ്രാൻസിസ് ജോർജിന്റെ തീരുമാനം .അതുകൊണ്ടു പ്രചാരണ പ്രവർത്തനങ്ങൾ അദ്ദേഹം തുടങ്ങിയിട്ടില്ല .കോട്ടയം പ്രഖ്യാപനത്തോടെ അദ്ദേഹം സജീവമായി രംഗത്തുണ്ടാവും.മത സമുദായീക നേതാക്കന്മാരെ എല്ലാം ഇതിനകം അദ്ദേഹം നേരിട്ട് കണ്ടു അനുഗ്രഹം വാങ്ങിയിട്ടുണ്ടെങ്കിലും പാർട്ടി നിർദ്ദേശത്തിനായി അദ്ദേഹവും കാത്തിരിക്കുകയാണ് .