Kottayam

പാലാ കമ്മ്യൂണിക്കേഷൻ നാടക സംഘം സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു

കോട്ടയം :പാലായിലെ  നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്കേറ്റു. മിനി ബസിൽ യാത്രചെയ്തിരുന്ന  കോഴിക്കോട് സ്വദേശി  ഖാലിദ് (62) – പാലാ സ്വദേശികളായ മാർട്ടിൻ (58) ഉദയൻ (53) കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവയാണ് പരിക്കേറ്റത്..

വൈകിട്ട് 5 മണിയോടെ പാലാ – പൊൻകുന്നം ഹൈവേയിൽ അട്ടിക്കൽ കവലയിലായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് നാടക അവതരണത്തിനു പോയ പാലാ കമ്മ്യൂണിക്കേഷൻ  ട്രൂപ്പ് സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top