ആലുവ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ.പോലീസ് പിടികൂടിയ ജാർഖണ്ട് ജെസ്പൂർ സ്വദേശി സുരേഷ് കുമാർ (42) നെയാണ് കോടതി റിമാന്റ് ചെയ്തത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനാണ് അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് എഴു മണിയോടെ ആലുവ പെരിയാർ നഗർ റസിഡൻസിയിൽ ബഹളം വയ്ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അവിടെയെത്തുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
പോലീസെത്തുമ്പോൾ ഇയാൾ അക്രമാസക്തനായി നിൽക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കല്ലിന് ചെവിയുടെ ഭാഗത്ത് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജേഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പോലീസ് സ്റ്റേഷനിലും, ആശുപത്രിയിലും പ്രതി അക്രമം അഴിച്ചുവിട്ടു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)