Kottayam

ഓട്ടോ ഡ്രൈവർ കറങ്ങി നടന്നു മദ്യം വിൽപ്പന;അര ലിറ്ററിന്റെ 40 കുപ്പി മദ്യം എക്സൈസ് പിടിച്ചെടുത്തു

കോട്ടയം :ഡ്രൈ ഡേ ദിനമായ 30.01.2024 ന് കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ മാടപ്പാട് ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ IX/553 നമ്പർ വീടിന്റെ മുൻവശത്ത് വെച്ച് മദ്യ വില്പന നടത്തിയ കുറ്റത്തിന് കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ മാടപ്പാട്ട് ദേശത്ത് കാടൻചിറ വീട്ടിൽ ബാബു കുര്യൻ മകൻ സോബിൻ K ബാബു (38/2024) എന്നയാൾ ക്കെതിരെ കേസ് കണ്ടെടുക്കുകയും .500 ml ൻ്റെ 40 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 1600/- രൂപ തൊണ്ടി മണിയായും പിടിച്ചെടുത്തു .

ഓട്ടോ ഡ്രൈവർ ആയ പ്രതി സോബിൻ കഴിഞ്ഞ കുറെ നാളുകളായി കോണിക്കൽ,. മാടപ്പാട്ട്,ആറുമാനൂർ ഭാഗങ്ങളിൽ വളരെ വ്യാപകമായ തോതിൽ മദ്യ വിൽപന നടത്തി വരികയായിരുന്നു പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ആനന്ദ് രാജ്,സന്തോഷ്‌ കുമാർ B, ബാലചന്ദ്രൻ A P,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അജിത്ത് കുമാർ K. N, വനിതാ സിവിൽ എക്സൈസ് ഓഫിസർ സുമിതമോൾ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top