കോഴിക്കോട്: തീയറ്റർ ഉടമ കാൽ വഴുതി വീണ് മരിച്ചു. മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് ആണ് മരിച്ചത്. ചങ്ങരംകുളത്ത് ഉള്ള സുഹൃത്തിന്റെ കെട്ടിട സന്ദർശനത്തിനിടെ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട്ടെ കോറോണേഷൻ, മുക്കം അഭിലാഷ്, അന്നാസ് തുടങ്ങിയ സിനിമ തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)