Kerala

ഇനി കുന്നുകര സഹകരണ ബാങ്കിന്റെ ഏത്തക്കായയും;മരച്ചീനി വറുത്തതും ലോകം കീഴടക്കും

കോട്ടയം :കേരളത്തിലെ സഹകരണ സംഘങ്ങളുടെ ഉൽപന്നങ്ങൾ അന്തർദേശീയ തലത്തിലേക്കും വ്യാപിക്കപ്പെടുകയാണ്. വിദേശ വിപണിയെ ലക്ഷ്യം വെച്ച് ഏത്തക്കായ, മരച്ചീനി എന്നിവയിൽ നിന്നും വാക്വം ഫ്രൈഡ് ചിപ്സ് ഉല്പാദിപ്പിച്ച് കയറ്റുമതി ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് കുന്നുകര സഹകരണ ബാങ്ക്. 8% ത്തിൽ താഴെ മാത്രം ഓയിൽ കണ്ടൻ്റുള്ള വിവിധ രുചികളിലുള്ള ഉൽപ്പന്നങ്ങളാണ് “chip-coop” എന്ന ബ്രാൻഡിൽ ഫുള്ളി ഓട്ടോമേറ്റഡ് ആയ മെഷീനറി ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്നത്.

കേരളബാങ്ക് വഴി ലഭിച്ച നബാർഡിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് ഉപയോഗിച്ചാണ് പുതിയ സംരംഭം ബാങ്ക് ആരംഭിച്ചത്. വിത്തുല്പാദനം, ടിഷ്യുകൾച്ചർ, ജൈവവള ഉല്പാദനം, റൈസ് &ഫ്ലോർ മിൽ, ഓയിൽ മിൽ, ശർക്കര/പഞ്ചസാര സംസ്കരണം എന്നിങ്ങനെ കാർഷികേതര പദ്ധതികൾക്കായാണ് ഫണ്ട് അനുവദിക്കുന്നത്. ഇതുപോലുള്ള 40 പ്രോജക്ടുകൾ കേരള ബാങ്കിന് വിവിധ സഹകരണ ബാങ്കുകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിനായി 57.53 കോടി രൂപ ഇതുവരെ വിതരണം ചെയ്യുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top