കോട്ടയം :മുൻ മേൽ എ പി സി ജോര്ജും സംഘവും ബിജെപി യിൽ ചേരാനുള്ള നീക്കം സജീവമായി .ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പി സി ജോർജിന്റെ തീരുമാനം വന്നിട്ടുള്ളത്.ബിജെപി യിൽ ചേർന്നെങ്കിൽ മാത്രമേ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കൂ എന്ന ബിജെപി യുടെ കർശന നിലപാടാണ് പെട്ടെന്ന് പി സി ജോർജ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം .അതേസമയം പത്തനംതിട്ടയില്‍ സ്ഥാനാർഥിയാകണമെന്ന നിർബന്ധമില്ലെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
“ഇന്ത്യയില്‍ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതാണ് ശരിയെന്നാണ് പാർട്ടിയില്‍ എല്ലാവരുടെയും അഭിപ്രായം.
സീറ്റൊന്നും പ്രശ്നമല്ല. പത്തനംതിട്ടയില്‍ നിന്നേ തീരൂ എന്നെനിക്ക് ഒരു നിർബന്ധവുമില്ല”- പി.സി ജോർജ് പറഞ്ഞു. പാർട്ടിയില്‍ ചേർന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കാനാണ് നിർദേശമെങ്കില്‍ നില്‍ക്കുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.അതേസമയം മകൻ ഷോൺ ജോർജിനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കി പി സി ജോർജ് ഗവർണ്ണർ സ്ഥാനത്തിനായി ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട് .കടുത്ത മുസ്‌ലിം വിരുദ്ധനായ പി സി ജോർജ് ഗവര്ണറായാൽ ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനമാവും പരിഗണിക്കുക .