Kerala

ജന്മദിനത്തിന് ആചാര്യ സന്നിധിയിൽ അനുയായികൾ നമ്രശിരസ്ക്കരായി;ഇന്ന് കാരുണ്യ ദിനമായി ആചരിക്കും

കോട്ടയം :ആചാര്യനായ കെ എം മാണിയുടെ കബറിടത്തുങ്കൽ സ്നേഹ സന്ദേശവുമായി അനുയായികൾ ഒത്ത് കൂടി.പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിൽ ആചാര്യ സന്നിധിയിൽ അഞ്ജലി ബദ്ധരായി കേരളാ കോൺഗ്രസ് (എം)നേതാക്കൾ ഒത്തു കൂടിയപ്പോൾ ഇന്ന് നടക്കുന്ന കാരുണ്യ ദിനത്തിന്റെയും അന്ന  വിതരണത്തിന്റെയും ആരംഭം കുറിക്കുകയായിരുന്നു.

കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ജോസ് ടോം; കേരളാ കോൺഗ്രസ് (എം)ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു;യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ; നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്;മുൻസിപ്പൽ ചെയർപേഴ്‌സൺ ലീനാ സണ്ണി.ബേബി ഉഴുത്തുവാൽ ;നിർമ്മലാ ജിമ്മി ;പെണ്ണമ്മ ജോസഫ്;ബൈജു പുതിയിടത്തുചാലിൽ;ജോസുകുട്ടി പൂവേലിൽ;ഫിലിഫ് കുഴികുളം ;ബൈജൂ കൊല്ലമ്പറമ്പിൽ;ജോസ് ചീരാങ്കുഴി;ബിജു പാലൂപ്പടവിൽ;ടോബി തൈപ്പറമ്പിൽ;സോണി മൈക്കിൾ; ഔസേപ്പച്ചൻ വാളിപ്ലാക്കൽ;രാജേഷ് വാളിപ്ലാക്കൽ;ജെയ്‌സൺ മാന്തോട്ടം;കുഞ്ഞുമോൻ മാടപ്പാട്ട്;സണ്ണി പൊരുന്നക്കോട്ട്;സാജു എഡേട്ട്;സാജോ പൂവത്താനി  തുടങ്ങിയ നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top