
പാലാ രൂപതയിലെ രാമപുരം ഫൊറോനയുടെ കീഴിലുള്ള പ്രശസ്തമായ അന്ത്യാളം ഇടവക 1891-ൽ ആണ് സ്ഥാപിതമായത്. ഉദയംപേരൂർ സുനഹദോസോടെലത്തിൻ ആരാധനക്രമത്തിലുമായിത്തീർന്ന ഭരണത്തിലും മാർത്തോമ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച തൊണ്ടനാട്ട് അന്തോണിച്ചൻ, മാർ അബ്ദീശോ പേരിൽ മെത്രാൻ സ്ഥാനം സ്വീകരിച്ച ശേഷം സ്ഥാപിച്ചതാണ് ഈ ഇടവക. കേരളത്തിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ നാമത്തിലുള്ള അപൂർവം ചില പള്ളികളിൽ ഒന്നാണ് അന്ത്യാളം സെന്റ് മാത്യൂസ് പള്ളി. ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ 2026 സെപ്റ്റംബർ 18, 19, 20, 21 തീയതികളിലായി വിപുലമായി നടക്കുന്നു.

വിശുദ്ധ മത്തായി ശ്ലീഹായുടെ ചരിത്രവും പശ്ചാത്തലവും
ഹെബ്രായ ഭാഷയിൽ മത്തായി എന്ന വാക്കിന്റെ അർത്ഥം ദൈവത്തിന്റെ ദാനം എന്നാണ്. അൽഫായിയുടെ മകനായ ഇദ്ദേഹം യേശുവിന്റെ വിളികേൾക്കുന്നതിന് മുൻപ് ലേവി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചുങ്കപ്പിരിവുകാരനായിരുന്ന അദ്ദേഹം, റോമാസാമ്രാജ്യത്തിനും ഗലീലിയിലെ ഭരണാധികാരിക്കും വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. രാജഭരണവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന ഏക ക്രിസ്തു ശിഷ്യനായിരുന്നു അദ്ദേഹം. ചുങ്കസ്ഥലത്തിരുന്ന മത്തായിയെ ഈശോ തൻ്റെ അടുത്തേക്ക് വിളിച്ച ആ നിമിഷം തന്നെ, യാതൊരു മടിയും കൂടാതെ അദ്ദേഹം സർവ്വവും ഉപേക്ഷിച്ച്,യേശുവിനെഅനുഗമിച്ചു.

*സുവിശേഷകനായവി. മത്തായി *പുതിയ നിയമത്തിലെ ആദ്യ ഗ്രന്ഥമായ മത്തായിയുടെ സുവിശേഷം രചിച്ചത് ഇദ്ദേഹമാണെന്ന് സഭാപാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. പഴയനിയമ പ്രവചനങ്ങളുടെ പൂർത്തീകരണമാണ് യേശുവെന്ന് യഹൂദ പശ്ചാത്തലത്തിലുള്ളവർക്കായി സമർത്ഥിക്കുന്നതാണ് ഈസുവിശേഷം.സുവിശേഷപ്രഘോഷണത്തിനിടയിൽവിശ്വാസത്തിനുവേണ്ട
1 അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ തിരുശേഷിപ്പ് ഇറ്റലിയിലെ സലേർനോ കത്തീഡ്രലിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വിശുദ്ധമത്തായിയുടെമാധ്യസ്ഥം*
സെപ്റ്റംബർ 21-നാണ് ആഗോളസഭയിൽ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നത്. കണക്കുകളും ഔദ്യോഗിക ജീവിതത്തിൽ . ധനകാര്യവും കൈകാര്യം ചെയ്തിരുന്നതിനാൽ, അക്കൗണ്ടന്റുകൾ, ബാങ്ക് ജീവനക്കാർ, നികുതി ഉദ്യോഗസ്ഥർ എന്നിവരുടെ പ്രത്യേക മധ്യസ്ഥനായും വിശുദ്ധ മത്തായി വണങ്ങപ്പെടുന്നു. അദ്ദേഹത്തിൻ്റെ മാധ്യസ്ഥം തേടി കേരളത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തരാണ് അന്ത്യാളം പള്ളിയിലേക്ക്എത്തിച്ചേരുന്നത്.
*അന്ത്യാളംഇടവകയിലെവിശുദ്ധന്
സർക്കാരും കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായം തേടി പതിറ്റാണ്ടുകളായി വിശ്വാസികൾ മത്തായി ശ്ലീഹായുടെ മധ്യസ്ഥം തേടുന്നു. വഴക്കുകൾക്കും തർക്കങ്ങൾക്കും രമ്യമായ പരിഹാരം തേടിയും, കോടതി വ്യവഹാരങ്ങളിൽ നീതി ലഭ്യമാകുന്നതിനു വേണ്ടിയുമാണ് വിശ്വാസികൾ ഏറെയും ഇവിടെയെത്തുന്നത്. സിവിൽ, ക്രിമിനൽ കേസുകളിൽ പെട്ട് നട്ടം തിരിഞ്ഞിരുന്നവർ കണ്ടെത്തിയതായി ദൈവാലയത്തിൽ എത്തി സാക്ഷ്യപ്പെടുത്താറുണ്ട്. കൂടാതെ, സാമ്പത്തിക തകർച്ചയിൽ ആശ്വാസം തേടിയും ബിസിനസ് ശ്ലീഹായുടെ മധ്യസ്ഥതയിൽ അഭിവൃദ്ധിക്കുമായിപ്രാർത്ഥിക്കാനെത്തുന്നവരുംനിരവധിയാണ്. ആശ്വാസം
*തുലികഎഴുന്നള്ളിക്കുന്നപതിവ്
സാമ്പത്തിക കാര്യങ്ങളുടെ കണക്കെഴുത്തുകാരനായിരുന്ന ശ്ലീഹ, തന്റെ മാനസാന്തരത്തിനുശേഷം വചനം തന്നെയായ ഈശോയെ ലോകത്തിന് വരച്ചുകാണിക്കുന്നതിനാണ് തന്റെ തൂലിക ഉപയോഗിച്ചത്. സുവിശേഷകൻ എന്ന നിലയിൽ തൂലിക ഏന്തിയ ശ്ലീഹായുടെ തിരുസ്വരൂപമാണ് ലോകമെങ്ങും പ്രചാരത്തിലുള്ളത്. തിരുനാളിനോടനുബന്ധിച്ച് തുലിക എഴുന്നള്ളിക്കുന്ന സവിശേഷമായ പതിവ് അന്ത്യാളം ആരംഭകാലം മുതൽക്കേ പള്ളിയിൽ തുടർന്നുവരുന്നുണ്ട്.
ആദ്യാക്ഷരംകുറിപ്പിക്കല് *
കാൽ നൂറ്റാണ്ടുകൾക്കു മുൻപാണ് സുവിശേഷകനായ ശ്ലീഹായുടെ തൂലിക ഉപയോഗിച്ച് കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്ന പതിവ് അന്ത്യാളം പള്ളിയിൽ ആരംഭിച്ചത്. പ്രധാന തിരുനാൾ ദിനത്തിൽ നാടിന്റെ നാനഭാഗത്തുനിന്നായി നിരവധി കുട്ടികളാണ് അന്ത്യാളം പള്ളിയിൽ ആദ്യാക്ഷരംകുറിക്കാനായിഎത്തുന്നത്.
മത്തായിമാരുടെ സംഗമം
വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് വർഷങ്ങളായി അന്ത്യാളം ഇടവകയിൽ മത്തായി നാമധാരികളുടെ സംഗമവും നടന്നുപോരുന്നുണ്ട്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്തായിമാരാണ് പങ്കുകൊള്ളാനായിഎത്തിച്ചേരുന്നത്. സ്നേഹസംഗമത്തിൽ
ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും ഇഴയടുപ്പംകൊണ്ട് അനുഗൃഹീതമായ അന്ത്യാളം ഇടവക, തലമുറകളായി കേരളക്കരയുടെ ആത്മീയ ഭൂപടത്തിൽ ഒരു പ്രകാശസ്തംഭമായി നിലകൊള്ളുന്നു. വിശുദ്ധ മത്തായി ശ്ലീഹായുടെ മാധ്യസ്ഥതയിൽ ശരണംപ്രാപിച്ചുകൊണ്ട്, പ്രത്യാശയോടെയും നിറഞ്ഞ വിശ്വാസത്തോടെയും ഇവിടെയെത്തുന്ന ഓരോ വിശ്വാസിയും ആശ്വാസത്തിൻ്റെയും സമാധാനത്തിന്റെയും അനുഭവവുമായാണ് മടങ്ങുന്നത്. തിരുനാൾ ദിനങ്ങളിലെ പ്രാര് ത്ഥനകളും തിരുകര് മ്മങ്ങളും കൂട്ടായ്മകളും ഈ ഇടവകയുടെ പൈതൃകത്തെ കൂടുതൽ ദൃഢമാക്കാന് കാരണമാകുന്നു.