Kerala

സ്കൂട്ടറിൽ കറങ്ങി നടക്കും…സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിച്ച് രക്ഷപ്പെടും…യുവാവ് പിടിയിൽ

സ്കൂട്ടറിൽ സഞ്ചരിച്ചു സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്നയാൾ പിടിയിൽ. പുത്തൂർ ആലയ്ക്ക ജംഗ്ഷനിൽ ചെറുമങ്ങാട് കുഴിയിൽ പുത്തെൻവീട്ടിൽ ലിജോ ജോസഫ് ആണ് കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെ പിടിയിലായത്.

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നീല മാസ്റ്ററോ സ്കൂട്ടിയിൽ കറങ്ങി നടന്നാണ് പ്രതി സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊലീസ് പ്രതിയ്ക്കായി അന്വേഷണം വ്യാപകമാക്കിയിരുന്നു.

ഈസ്റ്റ്‌ കല്ലട, ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിച്ചതിനു പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പോലീസിന്റെ കൃത്യമായ ശാസ്ത്രീയ നിരീക്ഷണത്തിലാണ് പ്രതിപിടിയിലായതു .പെൺകുട്ടികളുടെ മാതാപിതാക്കൾക്കാണ് ഇതുമൂലം ആശ്വാസമായത് .പല പെൺകുട്ടികളും മാനസീകമായി തകർന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top