Kerala

കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം;വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട: കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. പഞ്ചാരമണ്ണിന് സമീപത്ത് വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ആക്രമണത്തിൽ കാറിന്റെ മുൻവശം തകർന്നു. ഇന്നലെ ഉച്ചയ്‌ക്ക് 2.25ഓടെയായിരുന്നു സംഭവം. തുലാപ്പള്ളി ആറാട്ടുക്കയം തിനയംപ്ലാക്കൽ ടിഎം ഷിനു, ഇയാളുടെ അയൽവാസി ശശികുമാർ എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിന് മുകളിലേക്കാണ് കാട്ടുപോത്ത് വന്ന് ഇടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top