കോട്ടയം :കോട്ടയം ജില്ലയിൽ മുദ്രപത്രം കിട്ടാക്കനിയാകുന്നു .മുദ്രപത്രം വേണ്ടവർ ഈ വെയിലത്ത് ആധാരമെഴുത്ത് ആഫീസുകൾ കയറി ഇറങ്ങുകയാണ് .എന്നാൽ വേണ്ടപ്പെട്ടവർ ചോദിച്ചാൽ എല്ലാ ആധാരമാഫീസുകളിലും മുദ്രപത്രം ഉണ്ട് .അവരുമായി ആധാരമെഴുത്ത് ബന്ധമുള്ളവർക്ക് മാത്രമേ മുദ്രപത്രം ലഭിക്കുകയുള്ളൂ.

അല്ലാതുള്ളവർ ചെന്നാൽ സ്ഥിരം മറുപടി ഉണ്ടാവും നമിക്കില്ല കേട്ടോ .ആധാരം എഴുതിക്കാനുണ്ടെന്നു പറഞ്ഞാൽ ഉടനടി മുദ്രപത്രം പ്രത്യക്ഷപ്പെടും .ഇന്ന് പാലായിൽ കുറെ ആൾക്കാർ മുദ്രപത്രത്തിനായിൻ നെട്ടോട്ടം ഓടി .പക്ഷെ യാതൊരു രക്ഷയുമില്ല .

ഓടി മടുത്തവർ രജിസ്‌ട്രേഷൻ മന്ത്രി ജിനീഷ് കുമാറിനെ വിളിച്ച് പരാതി പറയുകയും ഇ മെയിലിൽ പരാതി അറിയിക്കുകയും ചെയ്തു .അക്ഷയ വഴി എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകുന്ന തരത്തിൽ മുദ്രപത്രം ലഭ്യമാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം .
എൽ ഡി എഫ് ഭരിച്ചിരുന്നപ്പോളുള്ള അതെ വ്യവസ്ഥ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു .യു ഡി എഫ് ഭരിക്കുമ്പോൾ എന്തിനു എൽ ഡി എഫ് നയങ്ങൾ പിന്തുടരുന്നുവെന്നു നാട്ടുകാർ ചോദിച്ചു .
