Kerala

ഉ ഡി എഫിന്റെ പവർ കട്ടാകുന്നു :പവർകട്ടിൽ പൊറുതിമുട്ടി പാലാ! മേവടയിൽ ബിജെപിയുടെ പ്രതിഷേധജ്വാല

പാലാ: അടിക്കടി ഉണ്ടാകുന്ന പവർകട്ടിൽ ജനങ്ങൾ പൊറുതിമുട്ടിയ സാഹചര്യത്തിൽ ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേവട ജംഗ്ഷനിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. വൈദ്യുതി മുടക്കം പതിവാകുന്നത് ജനജീവിതത്തെയും വ്യാപാര മേഖലയെയും വിദ്യാർത്ഥികളുടെ പഠനത്തെയും സാരമായി ബാധിക്കുന്നതായി ബിജെപി ചൂണ്ടിക്കാട്ടി.

പ്രതിഷേധജ്വാലയുടെ ഉദ്ഘാടനം ബിജെപി ജില്ലാ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി നിർവഹിച്ചു. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമായ വൈദ്യുതി പോലും തടസ്സമില്ലാതെ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പവർകട്ടിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ജനങ്ങളുടെ ദുരിതത്തിന് അധികൃതർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് അഡ്വ. അനീഷ് ജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പി ആർ., ജില്ലാ സെക്രട്ടറി ജയരാജു,മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ജയൻ കരുണാകരൻ, ഐ.ടി. സെൽ കോഡിനേറ്റർ രതീഷ് പഴയവീട് തുടങ്ങിയവർ പ്രതിഷേധജ്വാലയ്ക്ക് നേതൃത്വം നൽകി.വൈദ്യുതി മുടക്കം തുടർന്നാൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ജനങ്ങളുടെ അവകാശങ്ങൾക്കായി ബിജെപി സമരരംഗത്ത് ഉറച്ചുനിൽക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top