തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാനെ ചോദ്യം ചെയ്യാൻ നടപടി. തിങ്കളാഴ്ച്ച ഹാജരാകാൻ ഗൺമാൻ അനിൽകുമാറിനും സുരക്ഷാ സേനയിലെ എസ്.സന്ദീപിനും നോട്ടീസ് നൽകി.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി. സുരക്ഷാസേനയിലെ എസ്.സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരിക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)