പാലാ :ഇന്ന് രാവിലെ 11 നു നടക്കുന്ന വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ സ്ഥാനാർഥി കേരളാ കോൺഗ്രസ് (എം) ലെ ലീന സണ്ണി പുരയിടം ആയിരിക്കും എന്നുള്ളത് മുൻപ് തന്നെ തീരുമാനം ആയിട്ടുള്ളതാണ്.എന്നാൽ യു ഡി എഫിന്റെ സ്ഥാനാർത്ഥി ആരാവും എന്നതിനെ ചുറ്റിപ്പറ്റിയാണ് ആശങ്കകൾ പെരുകുന്നത്.
യു ഡി എഫിലെ ഘടക കക്ഷിയായ ജോസഫ് ഗ്രൂപ്പ് മത്സരിക്കുമോ അതോ കോൺഗ്രസ് മത്സരിക്കുമോ എന്നുള്ളതാണ് പ്രശ്നം .ഇത്തവണ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ ഫെബ്രുവരി മൂന്നിന് നടക്കുന്ന ചെയർമാൻ തെരെഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും ;ഇന്ന് നടക്കുന്ന വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കാമെന്നും നിർദ്ദേശം ഉന്നയിച്ചിരുന്നു.
എന്നാൽ നിയോജക മണ്ഡലം തലത്തിൽ തീരുമാനമെടുത്തെങ്കിലും കോൺഗ്രസ് ഡി സി സി യുടെ അംഗീകാരത്തിനായി ഈ നിർദ്ദേശം വച്ചിരിക്കയാണ് ണ്.രാവിലെ തന്നെ ഡി സി സി യുടെ തീരുമാനം വരുമെന്നാണ് കരുതുന്നത്.എന്നാൽ വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം മത്സരിക്കട്ടെയെന്നു തീരുമാനിച്ചാൽ .ജോസഫ് ഗ്രൂപ്പിലെ സിജി ടോണി ആയിരിക്കും ഇന്ന് നടക്കുന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്ഥിയാവുക.മുന്നണിയുടെ തീരുമാനത്തിനായാണ് യു ഡി എഫ് നേതാക്കൾ കാത്തിരിക്കുന്നത് .