Kottayam

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA ) സംഘടിപ്പിച്ച സംസ്ഥാന അധ്യാപക കായികമേളയിൽ മലപ്പുറം ജില്ലാ ഒന്നാം സ്ഥാനത്ത്

പാലാ :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA ) സംഘടിപ്പിച്ച സംസ്ഥാന അധ്യാപകായികമേള പാലാ മുനിസിപ്പൽ സ്റ്റേഡിയം, സെൻ്റ് തോമസ് കോളേജ്‌സ്റ്റേഡിയം, പ്ലാശനാൽ സെൻ്റ് തോമസ് HSS സ്റ്റേഡിയം എന്നീ വേദികളിലായി നടന്നു.

കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി N T ശിവരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. KSTA സംസ്ഥാന പ്രസിഡൻ്റ് ഡി. സുധീഷ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാ കൺവീനർ കെ. വി. ബെന്നി സ്വാഗതം ആശംസിച്ചു KSTA സംസ്ഥാന വൈസ് പ്രസിഡൻ്റ്മാരായ എ. നജീബ്, എൽ. മാഗി സംസ്ഥാന സെക്രട്ടറി നൗഷാദ് അലി തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കെ. വി. അനീഷ് ലാൽ നന്ദി രേഖപ്പെടുത്തി. കായിക മേളയിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും കണ്ണൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top