Crime

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഹരിപ്പാട് : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര മണിവേലിക്കടവ് പുത്തൻവീട്ടിൽ ഷിബു- സുശീല ദമ്പതികളുടെ മകൻ വിഷ്ണു ( അമ്പാടി 19 )ആണ് മരിച്ചത്. ദേശീയപാതയിൽ കരുവാറ്റ പവർഹൗസിന് സമീപം ഇന്ന് രാത്രി ഏഴിനായിരുന്നു അപകടം.

തോട്ടപ്പള്ളിയിൽ നിന്നും ഹരിപ്പാടിന് വരികയായിരുന്ന ബൈക്കും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വൈഷ്ണവാണ് മരിച്ച വിഷ്ണുവിന്റെ സഹോദരൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top