Sports

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ എസ് ടി എ) സംസ്ഥാന കായിക മേള നാളെ പാലായിൽ (2024 ജനുവരി 21 ഞായറാഴ്ച)

പാലാ: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന അധ്യാപക കായിക മേള 2024 ജനുവരി 21 ഞായറാഴ്ച പാലായിൽ നടക്കും.14 ജില്ലകളിൽ നിന്നായി 800 ഓളം അധ്യാപകർ കായിക മേളയിൽ മത്സരിക്കും 32 ഇനങ്ങളിലാണ് അതലറ്റിക്സ് മത്സരങ്ങളും 4 ഗയിംസ് മത്സരങ്ങളും നടക്കും.40 വയസ്സിനു മുകളിലും താഴെയുമായി 2 വിഭാഗങ്ങളായിട്ടാണ് അതലറ്റിക്സ് മത്സരങ്ങൾ നടക്കുക.

അതലറ്റിക്സ് മത്സരങ്ങൾ രാവിലെ 6 മണിക്ക് ആരംഭിക്കും.പാലാ മുനിസിപ്പൽ സ്റ്റേഡിയം, സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ട്, കാർമ്മൽ സ്കൂൾ ഗ്രൗണ്ട്, പ്ളാശനാൽ സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളായാണ് മത്സരങ്ങൾ നടക്കുക. 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ് അധ്യക്ഷത വഹിക്കും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എൻ.ടി ശിവരാജൻ, ദ്രോണാചാര്യ അവാർഡ് ജേതാവ് കെ.പി തോമസ് മാഷ്, മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കക്കണ്ടം, കലാകായിക കമ്മിറ്റി കൺവീനർ കെ.വി ബെന്നി തുടങ്ങിയവർ പ്രസംഗിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുൻ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്യും. കൗൺസിലർ സി ജി പ്രസിദ് അധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ സമ്മാനദാനം നടത്തും.ജനറൽ കൺവീനർ കെ.വി.അനീഷ് ലാൽ, കായിക മേള ജോയിൻ്റ് കൺവീനർ വി.കെ ഷിബു. എന്നിവർ പ്രസംഗിക്കും.

പത്രസമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി അനീഷ് ലാൽ, സംസ്ഥാന സമിതി അംഗം അനിതാ സുശീൽ, ജില്ല ജോ. സെക്രട്ടറിമാരായ പ്രവീൺ പി.ആർ, രാജ് കുമാർ ആർ., സംസ്ഥാന കൗൺസിൽ അംഗം ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top