Education

റോമിലെ കർദ്ദിനാൾ ലൈംഗീകതയെ കുറിച്ചെഴുതിയ പുസ്തകം വിവാദമാകുന്നു;ലൈംഗികാനുഭൂതി ദൈവംതന്ന വരദാനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ., എന്നാല്‍ ലൈംഗികതയില്‍ അച്ചടക്കവും ക്ഷമയും ഉണ്ടാകണം

ലൈംഗികാനുഭൂതി ദൈവംതന്ന വരദാനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. എന്നാല്‍ ലൈംഗികതയില്‍ അച്ചടക്കവും ക്ഷമയും ഉണ്ടാകണമെന്നും പോണ്‍ വീഡിയോകള്‍ക്കെതിരെ നിലപാടെടുക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

പങ്കാളികളില്ലാതെ ഇത്തരത്തില്‍ സംതൃപ്തി നേടുന്നരീതികള്‍ ലൈംഗികാസക്തി വർധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും അതുകൊണ്ട് പോണ്‍ വീഡിയോകള്‍ വലിയ അപകടങ്ങളുണ്ടാക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ പറയുന്നു. വത്തിക്കാനില്‍ ബുധനാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മാർപാപ്പയുടെ നിരീക്ഷണങ്ങള്‍.

പൈശാചികമാകുന്ന ലൈംഗികത’ എന്നായിരുന്നു വത്തിക്കാനില്‍ നടന്നു വരുന്ന പ്രഭാഷണ പരമ്പരയിൽ  മാർപാപ്പ സംസാരിച്ച വിഷയം. ആളുകള്‍ തമ്മിലുള്ള ബന്ധത്തില്‍ന്റെ ദൃഢത കാമാസക്തി ഇല്ലാതാക്കും, ദിനംപ്രതി വരുന്ന വാർത്തകള്‍ അതിന് ഉദാഹരണമാണെന്നും മാർപാപ്പ പറയുന്നു. വത്തിക്കാനില്‍ പുതുതായി ചുമതലയേറ്റ കർദിനാള്‍ വിക്ടർ മാന്വല്‍ രചിച്ച ലൈംഗികതയും ആത്മീയതയും വിഷയമാകുന്ന പുസ്തകം വലിയ വിവാദങ്ങളുണ്ടാക്കിയതിനു ശേഷമാണ് മാർപാപ്പ തന്നെ ലൈംഗികത വിഷയമാകുന്ന ഒരു പ്രഭാഷണം നടത്തുന്നത്.

മനുഷ്യന്റെ ലൈംഗികാനുഭവങ്ങളെ പറ്റി വിശദമായി ചർച്ച ചെയ്യുന്ന പുസ്തകമാണ് കർദിനാള്‍ വിക്ടർ മാന്വല്‍ രചിച്ച മിസ്റ്റിക്കല്‍ പാഷൻ: സ്പിരിച്വാലിറ്റി ആൻഡ് സെൻഷ്വാലിറ്റി എന്ന പുസ്തകം. പുരുഷൻമാരുടെയും സ്ത്രീകളുടെയും രതിമൂർച്ചയടക്കം വിഷയമാകുന്ന പുസ്തകം എഴുതപ്പെടുന്നത് 1990ലാണ്. ഇപ്പോള്‍ നിർണായക ചുമതലയിലേക്ക് ഈ വൈദികൻ എത്തിയതോടെയാണ്പുസ്തകം വിവാദമായത്.

താൻ ചെറുപ്പത്തില്‍ എഴുതിയ പുസ്തകമാണ് അതെന്നും ഇന്നായിരുന്നെങ്കില്‍ അങ്ങനെ ഒരു പുസ്തകം എഴുതില്ലായിരുന്നെന്നും കർദിനാള്‍ ഫെർണാണ്ടസ് സഭയ്ക്കും വിശ്വാസികള്‍ക്കും മുൻപാകെ പറയുകയും ചെയ്തിരുന്നു. പുസ്തകത്തിനു വിശ്വാസി സമൂഹത്തില്‍ നിന്ന് വലിയ വിമർശനമാണുണ്ടായത്. കർദിനാള്‍ ഫെർണാണ്ടസ് ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്തിന് യോജ്യനല്ല എന്നും വിമർശനങ്ങളുയർന്നിരുന്നു.

നേരത്തെയും സമാനമായി യാഥാസ്ഥിതിക വിശ്വാസികള്‍ നിന്ന് മാർപാപ്പയ്ക്കും കർദിനാള്‍ ഫെർണാണ്ടസിനുമെതിരെ വിമർശനങ്ങളുയർന്നിരുന്നു. സ്വവർഗാനുരാഗികളായ വിശ്വാസികളെ അനുഗ്രഹിക്കാൻ വൈദികർക്ക് അനുമതി നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചതിനു കാർഡിനാള്‍ ഫെർണാണ്ടസിനും മാർപാപ്പയ്ക്കുമെതിരെ വിശ്വാസികള്‍ തിരിഞ്ഞിരുന്നു. കാർഡിനാള്‍ ഫെര്ണാണ്ടസിന് മുൻപ് ഹെഡ് ഓഫ് ഡോക്‌ട്രയ്ൻ സ്ഥാനം വഹിച്ചിരുന്ന കാർഡിനാള്‍ ഗെർഹാർഡ്‌ മുള്ളർ ഈ ഉത്തരവിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഒരു സ്വവർഗജോഡിയെ ആശീര്വദിക്കുന്നത് മതനിന്ദയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിർശനം. ലോകമെമ്ബാടുമുള്ള യാഥാസ്ഥിതികരായ വൈദികരില്‍ നിന്നും മാർപാപ്പയ്ക്ക് വിമർശനമുണ്ടായിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top