Education

ലഹരിക്കെതിരെയും, രക്തദാനം പ്രോത്സാഹിപ്പിച്ചും സീറോ ബഡ്ജറ്റ് ഹൃസ്വചിത്രവുമായി കറുകച്ചാൽ എൻ എസ് എസ് ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ

 

കോട്ടയം :കറുകച്ചാൽ :ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും, രക്തദാനം പ്രോത്സാഹിപ്പിച്ചും കറുകച്ചാൽ എൻ എസ് എസ് ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നിർമ്മിച്ച ഹൃസ്വചിത്രം ‘ബ്ലഡ്’ ശ്രദ്ദേയമായി.

ലഹരി ഉപയോഗിച്ച ശേഷം ഒരു മകൻ അമ്മയേയും കൂട്ടി ബൈക്ക് യാത്ര നടത്തുകയും, തുടർന്ന് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് അമ്മ മരണമടയുകയും ചെയ്യുന്നതാണ് ഹൃസ്വചിത്രത്തിൻ്റെ ഇതിവൃത്തം. സ്കൂൾ വാർഷികത്തോട് അനുബന്ധിച്ച് ഓഡിറ്റോറിയത്തിൽ ചിത്രപ്രദർശനം നടന്നു. പ്ലസ് വൺ വിദ്യാർത്ഥിയും എൻ എസ് എസ് വോളണ്ടിയറുമായ അർജുൻ പ്രദീപിൻ്റെ നേതൃത്വത്തിലാണ് ചിത്രം നിർമ്മിച്ചത്.

മൊബൈൽ ഫോണിൽ ചിത്രീകരിച്ച ചിത്രത്തിൻ്റെ മുഴുവൻ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾതന്നെയാണ് നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top