Kerala

ട്രെയിനിനുള്ളിലെ ഫാനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയാളിയെന്ന് സംശയം

ട്രെയിനിനുള്ളിലെ ഫാനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയാളിയെന്ന് സംശയം.കർണാടകയിലെ ബയപ്പനഹള്ളിയിൽ സർ എം.വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലിലാണ് അജ്‌ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവിൽ നിന്ന് കാരയ്ക്കലിലേക്ക് (മൈസൂരു കാരയ്ക്കൽ എക്സ‌്പ്രസ്) പോവുകയായിരുന്ന ട്രെയിനിന്റെ കംപാർട്ടുമെന്റിലാണ് 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണകാരണവും വ്യക്തമല്ല. ആത്മഹത്യയെന്നാണ് നിഗമനം. ഇയാളുടെ വസ്ത്രത്തിൻ്റ പോക്കറ്റിൽ നിന്ന് ജനുവരി 16ന് തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെടുത്തു.മലയാളിയാണെന്ന് കരുതുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top