പാലാ:കോട്ടയം ജില്ലയിൽ പാലായിൽപ്രവർത്തിച്ചു വന്നിരുന്നതും നാലു വർഷം മുമ്പ് കോട്ടയത്തേയ്ക്ക് മാറ്റിയതും അയ്യായിരത്തോളം വരുന്ന മോട്ടോർ വാഹന തൊഴിലാളികൾക്ക് ഉപകാരപ്രദമായിരുന്ന മോട്ടോർക്ഷേമനിധി ഓഫീസ് ഓഫീസ് തിരികെ പാലായിൽ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കെ.റ്റിയു.സി ( ബി )കോട്ടയം ജില്ലാ പ്രസിഡണ്ട് മനോജ് കുമാർ മാഞ്ചേരിയുടെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് നിവേദനം നൽകി.
കേരള കോൺഗ്രസ്(ബി) സംസ്ഥാന ജോ: സെക്രട്ടറി ഓസേപ്പച്ചൻ ഓടയ്ക്കൽ, ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കളം, പാലാനിയോജക മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് നന്ദകുമാർ, യൂത്ത്ഫ്രണ്ട് (ബി) ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ, കേരള കോൺഗ്രസ്(ബി) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് സാനി തെള്ളിയിൽ, പാലാ നിയോജക മണ്ഡലം ട്രഷറർ വേണു വി.ആർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.