ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനും സഞ്ജയ് സിംഗ് എംപിക്കും ആശ്വാസം. ഇരുവർക്കും എതിരായ അപകീർത്തി കേസ് സുപ്രിംകോടതി താൽകാലികമായി സ്റ്റേ ചെയ്തു. നാലാഴ്ച്ചത്തെക്കാണ് സ്റ്റേ ചെയ്തത്. പ്രധാനമന്ത്രിയുടെ ബിരുദത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത അപകീർത്തി കേസ് ആണ് സ്റ്റേ ചെയ്തത്.
ഗുജറാത്ത് വിചാരണ കോടതിയുടെ പരിഗണനയിലുള്ള കേസുകളാണ് സുപ്രീംകോടതി താൽകാലികമായി സ്റ്റേ ചെയ്തത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാക്കൾ നൽകിയ ഹർജിയിൽ നാലാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാൻ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഗുജറാത്ത് ഹൈക്കോടതിയോട് നിർദേശിച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം വരെ വിചാരണ കോടതിയിലെ നടപടികൾ സ്‌റ്റേ ചെയ്യുകയാണെന്ന് സുപ്രിംകോടതി അറിയിച്ചു.