Kerala

മാണി സി കാപ്പന്റെ ജനകീയതയിൽ എൽ ഡി എഫ് രോക്ഷ പ്രകടനം അലിഞ്ഞു തീരുന്നു;പതിവ് ചടങ്ങ് സമരം മാത്രം

പാലാ :മാണി സി കാപ്പൻ എം എൽ എ ക്കെതിരെയുള്ള എൽ ഡി എഫ് സമരം പതിവ് ചടങ്ങ് സമരമായി മാറുന്നു .ഇന്നലെ പാലായിൽ നടന്ന എം എൽ എ ആഫീസ് മാർച്ചിലെ ജന പങ്കാളിത്വം തന്നെ അതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു .125 പേരുടെ ജനകീയ മാർച്ച് തന്നെ ഉദ്‌ഘാടനവും ;പ്രസംഗവും ഒക്കെ സ്ഥലത്തെ നേതാക്കൾ മാത്രമായിരുന്നു .

അതേസമയ മാണി സി കാപ്പനാവട്ടെ അപ്പീലിനുള്ള നടപടികൾ നീക്കി നിയമപരമായി മുന്നേറാനുള്ള സാധ്യതകളിലേക്കും പോയി .യു  ഡി എഫിലെ പ്രമുഖ നേതാക്കളൊന്നും  ഈ വിഷയത്തെ സംബന്ധിച്ച് അഭിപ്രായപ്രകടനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല .എൽ ഡി എഫിലെ നേതാക്കളും ഈ വിഷയം കാര്യമായി എടുത്തിട്ടില്ല .എം എൽ എ ആഫീസ് മാർച്ചിനെത്തിയ പ്രാദേശിക നേതാക്കൾ എല്ലാവരും തന്നെ വൈകിട്ട് ആറ് മണിക്ക് മാർച്ച് നടത്തിയതിനെ  അനുകൂലിച്ചാണ് സംസാരിച്ചത്.രാവിലെയാണെങ്കിൽ കുഴഞ്ഞേനെ;മുടിഞ്ഞ വെയിലാ  എന്നായിരുന്നു മിക്ക നേതാക്കളുടെയും പ്രതികരണം .

എന്നാൽ ബിജെപി നേതാവ് ഷോൺ ജോർജ് കാപ്പന്റെ പ്രശ്നത്തിൽ മൃദു നയമാണ് സ്വീകരിച്ചിട്ടുള്ളത്.കാപ്പൻ രാജി വയ്ക്കണമെന്നുള്ളത് ധാർമ്മികതയുടെ പ്രശ്നമാണെന്നാണ് ഷോണിന്റെ പക്ഷം .എൽ ഡി എഫിന് കാപ്പൻ രാജി വയ്ക്കണമെന്ന് പറയാൻ എന്താണ് അവകാശം എന്നും അദ്ദേഹം ചോദിക്കുന്നു .

പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി എൽ ഡി എഫിൽ സിപിഐ ;സിപിഐഎം കക്ഷികളിൽ ഉണ്ടായിരിക്കുന്ന അകൽച്ച മാണി സി കാപ്പൻ വിഷയത്തിലും നിഴലിക്കുന്നുണ്ട് .ഇന്നലെ തന്നെ മുൻ മന്ത്രിയും സിപിഐ യുടെ മുതിർന്ന നേതാവുമായ സി ദിവാകരൻ മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി പറഞ്ഞത് യാദൃശ്ചികമാകാൻ ഇടയില്ല .ഉപ നേതാവ് പദവിയെ ചൊല്ലി ഉണ്ടായിരിക്കുന്ന തർക്കത്തിൽ ജോസ് കെ മാണിയും തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.എൽ ഡി എഫിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുവാൻ ഇടയാക്കുന്ന സംഭവമാണിത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് .അതേസമയം കപ്പനുമായി ബന്ധപ്പെട്ടവർ അധികം സംസാരത്തിനൊന്നും പോകുന്നുമില്ല .വളരെ സൂക്ഷിച്ചാണ് നീക്കങ്ങൾ .

പക്ഷെ യു  ഡി എഫിൽ മാണി സി കാപ്പന്റെ വിശ്വാസ്യത  കുത്തനെ ഇടിഞ്ഞിരിക്കയാസിന് ഈ ചെക്ക് കേസോടെ.ഇനി അദ്ദേഹത്തിന് ലഭിക്കാനുള്ള കാബിനറ്റ് റാങ്ക് പദവിയും .പകുതി മന്ത്രി സ്ഥാനവും ലഭിക്കില്ലെന്നുള്ളതാണ് ഈ പ്രശ്നത്തിന്റെ സമാപ്തി .ഈ പ്രശ്നത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് മന്ത്രി അനൂപ് ജേക്കബ്ബായിരിക്കും .കാരണം രണ്ടര വര്ഷം കഴിയുമ്പോൾ മന്ത്രി സ്ഥാനം വീതം വയ്‌ക്കേണ്ടതില്ലല്ലോ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top