Kerala

കോട്ടയം ജില്ല ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മണർകാട് സെയിന്റ് ജൂഡ് ഗ്ലോബൽ സ്കൂൾ എൽ.പി. വിഭാഗം വിജയികൾ

 

മണർകാട് : കോട്ടയം ജില്ലാ ചെസ് അസ്സോസിയേഷൻ, ലയൺസ്‌ ഡിസ്ട്രിക്ട് 318 ബി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയത്ത് വച്ച് നടന്ന ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന കാറ്റഗറി ഒന്നിൽ മണർകാട് സെയിന്റ് ജൂഡ് ഗ്ലോബൽ സ്കൂൾ ചാംപ്യൻഷിപ് കരസ്ഥമാക്കി.

മത്സരത്തിൽ പങ്കെടുത്ത നാലു കളികളിലും വിജയിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കൂടാതെ വ്യക്തിഗത ഇനത്തിൽ സ്റ്റെവിൻ ജേക്കബ് സൈമൺ, അയാൻ സഹാദ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top