Kerala

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ അഭിഷേകാഗ്നി കൺവെൻഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു

 

പാലാ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായി ഇന്ന്  മുതൽ ശനിയാഴ്ച വരെ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നു.

കൺവെൻഷൻ നയിക്കുന്നത് പ്രസിദ്ധ ധ്യാന ഗുരുവും അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട സാംസൺ ക്രിസ്റ്റി മണ്ണൂർ അച്ചനാണ്.കൺവെൻഷൻ ദിനങ്ങളിൽ വൈകുന്നേരം 4.30ന് ജപമാല 5 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് 9 മണി വരെ കൺവെൻഷൻ.

ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും 8 നോമ്പുതുരുന്നാളും 415 മത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു.തിരുനാൾ ദിനങ്ങളിൽ രാവിലെ 5:30 , 7 , 9:30,വൈകുന്നേരം 4:30 രാത്രി 7 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന,

നൊവേന തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം ആറുമണിക്ക് ആഘോഷമായ ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.ഏവരെയും അഭിഷേകാഗ്നി കൺവെൻഷനിലേക്ക് തിരുനാൾ തിരുകർമ്മങ്ങളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top