Kerala

അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ അധിക നികുതിയുമായി ട്രംപ്

കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെറുകിട വലിയ കാറുകൾ, ട്രക്കുകൾ, വാഹനഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് നീക്കം.

2027 ജനുവരി ഒന്ന് മുതലായിരിക്കും പുതിയ താരിഫുകൾ നിലവിൽ വരിക. ഇരുരാജ്യങ്ങളും തമ്മിൽ വാഷിംഗ്ടണിൽ നടന്ന നിർണ്ണായക വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രഖ്യാപനം. തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

കാനഡ വർഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും അമേരിക്കൻ കർഷകർക്കും കാർഷിക ഉൽപ്പന്നങ്ങൾക്കും മേൽ അമിതമായ നികുതി ചുമത്തി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയാണെന്നുമാണ് ട്രംപിന്റെ ആരോപണം. ഇരുരാജ്യങ്ങളും തമ്മിൽ ഏകദേശം 60 ശതകോടി ഡോളറിന്റെ വ്യാപാര കമ്മി നിലനിൽക്കുന്നുണ്ടെന്നും ഇത് ഇനി അനുവദിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

നിർമ്മാണം അമേരിക്കയിലേക്ക് മാറ്റുന്ന കമ്പനികൾക്ക് പൂജ്യം ശതമാനം നികുതി ആനുകൂല്യം ലഭിക്കുമെന്നും, കാനഡയെ ഇനി ഒരു പ്രത്യേക പങ്കാളിയായി കാണില്ലെന്നും ട്രംപ് വിശദമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top