Kerala

വിലക്കുറവിന്റെ വിപണിയായ സപ്ലൈകോയുടെ സ്റ്റോറുകൾ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ഓണം ആഘോഷിക്കാൻ ജനങ്ങൾ ഉത്സാഹഭരിതരാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ

പാലാ:- വിലക്കുറവിന്റെ വിപണിയായ സപ്ലൈകോയുടെ സ്റ്റോറുകൾ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ഓണം ആഘോഷിക്കാൻ ജനങ്ങൾ ഉത്സാഹഭരിതരാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ.

നിയോജക മണ്ഡലത്തിലെ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കുറവിന്റെ പെരുമഴയാണ് ഭക്ഷ്യ കിറ്റുകളിലൂടെ സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. ഉത്സവ നാളുകളിൽ സാധാരണയുള്ള വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന്റെ ഓണം ഫെയറുകൾ സഹായിക്കും.

പൊതുവിപണിയിലെ സർക്കാരിന്റെ ഇടപെടലുകൾ കൃത്രിമ ഭക്ഷ്യക്ഷാമവും പൂഴ്ത്തിവെപ്പും തടയുന്നതിന് ഫലപ്രദമായ നടപടികളാണ്. അവശ്യസാധന ഭക്ഷ്യ കിറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ, സമ്മാന പദ്ധതികൾ എന്നിവ ഓണം ഫെയറിന്റെ ഇപ്രാവശ്യത്തെ ആകർഷണമാണെന്നും എം.എൽ.എ പറഞ്ഞു. ഗിഫ്റ്റ് കാർഡ് സ്വീകരിച്ച് സമ്മാന പദ്ധതിയുടെ ഉദ്ഘാടനവും മാണി സി കാപ്പൻ നിർവഹിച്ചു.

മുനിസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ളാക്കൂട്ടം ആദ്യവിൽപന നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ ശ്രീമതി ജോസിൻ ബിനോ, എൻ.സുരേഷ്, വി.എസ്. ജോർജുകുട്ടി, പി.കെ ഷാജ കുമാർ , അഡ്വ. ജി അനീഷ്, ജോർജ് പുളിങ്കാട് , പീറ്റർ പന്തലാനി, എം.പി കൃഷ്ണൻ നായർ , വിജയകുമാർ,ചൈത്രം ശ്രീകുമാർ , എം.കെ സൗമ്യാകുമാരി , എസ്. സുനിതാ കുമാരി എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top