കോട്ടയം: കോട്ടയം മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് സെനീനാമ്മ ജോസഫ് രാജി വെച്ചു. പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കും മുൻപ് പ്രസിഡന്റ് രാജി വെക്കുകയായിരുന്നു.സ്വതന്ത്ര അംഗമായ സെനീനയെ എൽഡിഎഫ് അംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗവും പിന്തുണച്ചാണ് പ്രസിഡന്റ് ആക്കിയത്. അവിശ്വാസത്തിൽ കേരള കോൺഗ്രസ് അംഗം ഉൾപ്പടെയാണ് ഒപ്പിട്ടത്. 14 അംഗങ്ങളിൽ എട്ട് പേരാണ് അവിശ്വാസത്തെ പിന്തുണച്ചത്.

4 സ്വതന്ത്ര അംഗങ്ങളുള്ള പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന വോട്ടെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗം ഷെയ്സ് ജോസഫ് എല്‍ഡിഎഫിന് വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം കിട്ടിയത്. ഷെയ്സിനെ ഒപ്പംകൂട്ടിയാണ് യുഡിഎഫിന്റെ തിരിച്ചടി.

നിലവിലെ ധാരണപ്രകാരം ഷെയ്സിനും ഒരു ടേം പ്രസിഡന്റ് പദവി ലഭിക്കും. പഞ്ചായത്തില്‍ ഭരണത്തെ പിന്നോട്ടടിചെന്നും അവിശ്വാസത്തെ നേരിടാനുള്ള ധൈര്യമില്ലാതെ പ്രസിഡന്റ് ഒളിച്ചോടിയതായും യുഡിഎഫ് ആരോപിച്ചു. വൈസ് പ്രസിഡന്റ് സിപിഎം ലെ ആശാ മോൾ തോമസ് രാജിവെച്ചിട്ടില്ല.

കഴിഞ്ഞ തെരുവെഞ്ഞെടുപ്പിൽ മൂന്നിലവ് പഞ്ചായത്തിലെ രണ്ടാം വാർഡായ വാളകത്ത് നിന്നും സ്വതന്ത്ര ആയാണ് പ്രസിഡണ്ട് സെലീനാമ്മ ജോസഫ് വിജയിച്ചത് . മൂന്നു മുന്നണികളിലെയും സ്ഥാനാർത്ഥികളെ തോൽപ്പിച്ചാണ് കോൺഗ്രസ് അനുഭാവി കുടുംബത്തിലെ സെലീനാമ്മ സ്വതന്ത്രയായി വിജയിച്ചത് .ജോസഫ് ഗ്രൂപ്പിലെ ഷെയ്സ് എൽ ഡി എഫിന് ഒപ്പം കൂടിയപ്പോൾ ഭരണം എൽ ഡി എഫിനായി .ഷെയ്സ് ഇപ്പോൾ യു ഡി എഫിൽ വന്നപ്പോൾ ഭരണം യു ഡി എഫിന് ലഭിക്കുമെന്ന സാഹചര്യവും വന്നു ചേർന്നു.