പാലാ. ഒരു നാടിന്റെ വികസന പാതയിൽ നാഴിക കല്ലായി തീരുക്കേണ്ട കളരിയാംമാക്കൽ പാലത്തിലൂടെ ജനങ്ങൾ ഭയപ്പെട്ടു നടക്കേണ്ട അവസ്ഥയിലാണ്.
ചെത്തിമറ്റം ഭാഗത്ത് പ്രവർത്തിക്കുന്ന റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനും വിവിധ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും പാറപ്പള്ളിക്കാർ 14 വർഷങ്ങൾക്കു മുമ്പ് തീർത്ത ഇന്നും അപ്രോച്ച് റോഡ് പോലും ഇല്ലാതെ കിടക്കുന്ന ഈ പാലത്തിലേക്ക് ഗോവണി വെച്ച് കയറി നടന്നാണ് ചെത്തിമറ്റത്ത് എത്തൂന്നത്.ആറ്റിൽ കിടന്നിരുന്ന തടികളും, മറ്റു മരക്കൊമ്പുകളും, സർവത്ര മാലിന്യങ്ങളും പാലത്തിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഈ തടികൾക്കിടയിലും, മാലിന്യങ്ങൾക്ക് ഉള്ളിലുമായി ഒളിഞ്ഞിരിക്കുന്ന ഇഴ ജന്തുക്കളെ പേടിച്ചിട്ട് നടന്നു പോകാൻ തന്നെ കഴിയാത്ത അവസ്ഥയാണ്. പാലത്തിന്റെ ഒരറ്റത്ത് 15 അടിയോളം താഴ്ചയുള്ള ഭാഗത്ത് മാലിന്യങ്ങൾ കുന്ന് കൂടിയാണ്.

നഗരസഭയും മീനുച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് നിർമ്മിച്ചിട്ടുള്ള കളരിയാംമാക്കൽ പാലത്തിലേക്കുള്ള റോഡ് നിർമ്മിച്ചാൽ പാലാ ടൗണിലെ ബ്ലോക്ക് ഒഴിവാക്കി ചെത്തിമറ്റം ഭാഗത്ത് നിന്നും വാഹനങ്ങൾക്ക് പാറപ്പള്ളി, മുരിക്കുംപുഴ, ഇടമറ്റം,പൈക, പൊൻകുന്നം തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് പോകുവാൻ ദൂരം കുറഞ്ഞ റോഡ് ആണ്. പാറപ്പള്ളിക്കാർ 5 കിലോമീറ്റർ ചുറ്റിക്കറങ്ങി ടൗണിലെ ബ്ലോക്കിൽ അകപ്പെട്ട വേണം ഒരു കിലോമീറ്റർ ദൂരമുള്ള ചെത്തിമറ്റത്ത് എത്തുവാൻ. സുരക്ഷിതമായി സഞ്ചരിക്കുവാൻ പാലത്തിലെ തടികളും വിവിധ മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും, പണി പൂർത്തീകരിച്ച പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമ്മിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും, പാറപ്പള്ളി തരംഗിണി സാംസ്കാരിക സംഘം ആവശ്യപ്പെട്ടു.

റോഡ് തീർക്കാൻ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രതിഷേധ സമരങ്ങൾ നടത്തുവാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ജോസഫ് വെട്ടിക്കൽ അധ്യക്ഷത വച്ച യോഗം സെക്രട്ടറി ജോയി കളരിക്കൽ ഉദ്ഘാടനം ചെയ്തു. ടൃഷറർ ലൂയിസ് മുക്കൻ തോട്ടം, സജീവ് നിരപ്പേൽ, ലൈലമാക്കുന്നേൽ, ഷാജി ആമന്ദൂർ, റീത്താമ്മ ജെയിംസ് എന്നിവർ പ്രസംഗിച്ചു.പാലാ. വെള്ളപ്പൊക്കത്തിൽ ഒഴുകി എത്തി കളരിയാംമാക്കൽ പാലത്തിന്റെ തൂണുകളിൽ തങ്ങിനിൽക്കുന്ന സർവ്വത്ര മാലിന്യങ്ങളും ഉടൻതന്നെ നീക്കം ചെയ്യണമെന്ന് തരംഗിണി സാംസ്കാരിക സംഘം ആവശ്യപ്പെട്ടു