Kerala

ഒടുവിൽ അവരും സമ്മതിച്ചു മായാ രാഹുൽ തന്നെ ചെയർപേഴ്‌സൺ

പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി മായാ രാഹുൽ തന്നെ വരുമെന്ന് ഉറപ്പായി.എൽ ഡി എഫിലെ പ്രമുഖ ഘടക കക്ഷിയായ കേരളാ കോൺഗ്രസ് എം മായാ രാഹുൽ വരുന്നതിനോടാണ് താല്പര്യം പ്രകടിപ്പിച്ചത് .ഇവർക്ക് 10 കൗണ്സിലര്മാരാണ് ഉള്ളത് .സിപിഐഎം നു രണ്ടു കൗണ്സിലര്മാരുണ്ട് അവരും ആദ്യ ടേമിൽ  മായാ ആകുന്നതിനോടാണ് താൽപ്പര്യം പ്രകടിപ്പിച്ചത് .

ഇതിനിടെ വിമത കോൺഗ്രസ് അംഗങ്ങളിൽ ഒരു പിളർപ്പ് സ്വപ്നം കണ്ടു ചില സ്വതന്ത്ര മുന്നണി കൗൺസിലർമാർ ലിസിക്കുട്ടി മാത്യുവിനെ അടർത്തി  യെടുക്കാൻ ചർച്ച നടത്തിയെങ്കിലും ആ തന്ത്രം മണത്തറിഞ്ഞു മറുതന്ത്രം പയറ്റാനും ആളുകൾ അനവധി എത്തി .എങ്ങനെ അതും ചീറ്റി ,പിന്നീട് ടോണി തൈപ്പറമ്പാനെ കേസിൽ കുടുക്കാനുള്ള ശ്രമമായി.സ്ഥിരം പ്രശ്നക്കാരനായി വരുത്തി തീർക്കാനായിരുന്നു ശ്രമമെങ്കിലും രാത്രി ഒന്നര വരെ ആശുപത്രിയിൽ കൂടെ കട്ടയ്ക്കു നിന്ന് മായാ രാഹുൽ അതും പൊളിച്ചടുക്കി .

പിന്നീട് കേരളാ കോൺഗ്രസിനെയും സിപിഎം നെയും തമ്മിലടിപ്പിക്കാൻ ശ്രമം ഉണ്ടായി ആരും പ്രതികരിക്കാൻ പോയില്ല .മായയ്ക്ക് ഭയങ്കര അഹങ്കാരമാണെന്നും ആക്ടിങ് ചെയർപേഴ്‌സണായപ്പോൾ ഇത് കളി അപ്പോൾ ചെയർപേഴ്‌സ്‌ഡേൻ ആയാൽ  എന്താവും അഹങ്കാരമെന്നുമായി പ്രചാരണം;ആരെയും അറിയിക്കാതെ തന്നിഷ്ടപ്രകാരം ചെയ്യുന്നു എന്നും വിമർശിച്ചു . .എന്നാൽ പ്രതികരിക്കേണ്ട പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനു എല്ലാം മനസിലാവുന്നുണ്ടായിരുന്നു .കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ക്ളീനിങ് വളരെ ഭംഗിയായി ചെയ്തു .അപ്പോൾ പറഞ്ഞു ആഘോഷമാക്കുകയാണെന്നു .ബിജു പാലൂപ്പടവൻ പറഞ്ഞത് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ക്ളീൻ ചെയ്യാൻ താമസിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു ബഹളം.സമരത്തിന് മുട്ടി നിന്നവർക്ക് അത് നടക്കാത്തതിലുള്ള ജാള്യത പുറത്തായി അത്രയേ ഉള്ളൂ.

ഏറ്റെടുത്ത പ്രവർത്തികളെല്ലാം ആത്മാർത്ഥതയോടെ എല്ലാവരെയും യോജിപ്പിച്ച് ചെയ്തു തീർത്തു അത് തന്നെയല്ലേ ഒരു ചെയർപേഴ്‌സനും വേണ്ട പൊതു ഗുണം.ദുരിതാശ്വാസ ക്യാമ്പുകൾ മാതൃകാപരമായി തന്നെ നടത്തി മുന്നേറി.പൊതു ജനങ്ങളുടെ സഹകരണം വേണ്ടുവോളം ലഭിച്ചു .സ്ഥാപനങ്ങളും വ്യക്തികളും സഹായവുമായി ഓടിയെത്തി .അതെല്ലാം കോർഡിനേറ്റ് ചെയ്തപ്പോൾ കോർഡിനേഷൻ പോരാ എന്നായി .പക്ഷെ ഇപ്പോൾ എതിരാളികളുടെ അസ്ത്രങ്ങൾ ഓരോന്നായി മുനയൊടിഞ്ഞപ്പോൾ പറയുന്നു .മായ രാഹുൽ തന്നെ ചെയർപേഴ്‌സനാവുമെന്നു .അപ്പോൾ മുമ്പ്  പറഞ്ഞതെല്ലാമോ . മായാ രാഹുൽ ചെയർപേഴ്‌സണായാൽ മായാ രാഹുലിന്റെ കൂടെ അതാണല്ലോ നമ്മുടെ നയം .പൊങ്ങുന്ന വെള്ളത്തിന്റെ കൂടെ നിൽക്കുക.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top